Breaking News

എസ് പി ബാലസുബ്രഹ്മണ്യം കോവിഡ് മുക്തനായതായി മകൻ

ചെന്നൈ:ഗായകൻ എസ് പി ബാലസുബ്രഹ്മണ്യം  കോവിഡ് നെ​ഗറ്റീവായതായി മകൻ എസ് പി ചരൺ മാധ്യമങ്ങളെ അറിയിച്ചു. വൈറസ് ബാധയില്‍ നിന്നും മുക്തനായി എങ്കിലും അദ്ദേഹം ഇപ്പോഴും വെന്റിലേറ്ററിൽ തന്നെയാണെന്നും ആരോ​ഗ്യനിലയിൽ നല്ല മാറ്റമുണ്ടെന്നും മകൻ അറിയിച്ചു.
അദ്ദേഹം ഇപ്പോള്‍ മയക്കത്തിൽ അല്ല. എഴുതുകയും ഐ പാഡിൽ ക്രിക്കറ്റും ടെന്നീസും കാണുകയും ചെയ്തു എന്നും എസ് പി ചരൺ മാധ്യമങ്ങളെ അറിയിച്ചു. കഴിഞ്ഞ മാസം അഞ്ചിനാണ് എസ്പിബിയെ എംജിഎം ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. അവിടെ നടത്തിയ പരിശോധനയിൽ കൊവിഡ് ഉണ്ടെന്ന് സ്ഥിരീകരിക്കുകയായിരുന്നു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top