Breaking News

നെയ്മർക്ക് കോവിഡ്,പിഎസ്ജി ടീമിൽ പ്രതിസന്ധി

പാരിസ് : ബ്രസീൽ ഫുട്ബോൾ താരം നെയ്മർക്ക് കോവിഡ് സ്ഥിരീകരിച്ചു. ഫ്രഞ്ച് ഫുട്ബോൾ ലീഗിന് മുന്നോടിയായുള്ള പരിശോധനയിലാണ്  പിഎസ്ജി സൂപ്പർതാരത്തിന്‌  രോഗം സ്ഥിരീകരിച്ചത്. കഴിഞ്ഞ ദിവസം പിഎസ്ജി കളിക്കാരായ ഏഞ്ചൽ ഡി മരിയക്കും ലിയാൻഡ്രോ പരദെസ് എന്നിവർക്ക് കോവിഡ് ഉറപ്പിച്ചിരുന്നു. ടീം ഗോൾകീപ്പർ കെയ്ലർ നവാസിനും രോഗമുണ്ടെന്ന് സൂചനയുണ്ട്.

ചാമ്പ്യൻസ് ലീഗ് ഫുട്ബോൾ ഫൈനലിന് പിന്നാലെ അവധിയാഘോഷത്തിലായിരുന്നു കളിക്കാർ. ഫ്രഞ്ച് ലീഗിന്റെ ഒരുക്കത്തിനായി പാരീസിൽ മടങ്ങിയെത്തി. സെപ്തംബർ പത്തിനാണ് പിഎസ്ജിയുടെ ആദ്യ കളി. ടീമിൽ കോവിഡ് പരന്നതോടെ ഈ മത്സരം പ്രതിസന്ധിയിലായി.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top