ലക്നൗ: ദേശ സുരക്ഷാ നിയമപ്രകാരം (എൻഎസ്എ) ചുമത്തി യുപി സർക്കാർ ജയിലിലാക്കിയ ഡോക്ടർ കഫീൽ ഖാന് അലഹബാദ് ഹൈക്കോടതി ജാമ്യം അനുവദിച്ചു. അലിഗഢ് സർവകലാശാലയിൽ കഴിഞ്ഞ ഡിസംബർ 10ന് നടത്തിയ പ്രസംഗത്തിന്റെ പേരിൽ ജനുവരി 29 മുതൽ ജയിലിൽ കഴിയുകയായിരുന്നു കഫീൽ ഖാൻ. എന്നാല്‍ ഈ പ്രസംഗത്തില്‍ അക്രമമോ, വിദ്വേഷമോ പ്രോത്സാഹിപ്പിക്കുന്ന ഒന്നുമില്ല. ദേശീയ ഐക്യത്തിന് വേണ്ടിയുള്ള ആഹ്വാനമാണ് ഉള്ളതെന്നും ഹൈക്കോടതി വിധി ചൂണ്ടിക്കാട്ടുന്നു.
നിയമവിരുദ്ധമായിട്ടാണ് കഫീല്‍ ഖാനെ തടവിലിട്ടിരിക്കുന്നതെന്നും ഉടന്‍ മോചിപ്പിക്കണമെന്നും ഉത്തരവിട്ട കോടതി, സർക്കാർ ചുമത്തിയ ദേശ സുരക്ഷാ നിയമം (എൻഎസ്എ) റദ്ദാക്കി. നേരത്തെ കഫീല്‍ ഖാന് ജാമ്യം ലഭിച്ചെങ്കിലും പിന്നീട് എന്‍എസ്എ ചുമത്തി വീണ്ടും തടവിലിടുകയായിരുന്നു. ഈ നടപടി ചോദ്യം ചെയ്തു കുടുംബം ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു.
ഡോക്ടർ കഫീൽ ഖാന് ജാമ്യം,ദേശസുരക്ഷാ നിയമം (എൻഎസ്എ) റദ്ദാക്കി
By
September 1, 2020 12:29 pm