തിരുവനന്തപുരം: വെഞ്ഞാറമൂട്ടിൽ രണ്ട് ഡിവൈഎഫ്ഐ പ്രവർത്തകർ വെട്ടേറ്റു മരിച്ചു. ഡിവൈഎഫ്ഐ തേവലകാട് യൂണിറ്റ് സെക്രട്ടറി മിഥിലാജ് (30), സിപിഐഎം കലിങ്ങിൻമുഖം ബ്രാഞ്ച് അംഗം ഹക്ക് മുഹമ്മദ്(24) എന്നിവരാണ് വെട്ടേറ്റു മരിച്ചത്. വെഞ്ഞാറമൂട് തേമ്പാംമൂട് വെച്ചാണ് സംഭവം. ബൈക്കിലെത്തിയ സംഘം വെട്ടുകയായിരുന്നു എന്നാണ് റിപ്പോർട്ട്. രണ്ടുമാസം മുമ്പ് പ്രദേശത്ത് കോൺഗ്രസുമായി സംഘർഷമുണ്ടായിരുന്നു.
ഡിവൈഎഫ്ഐ പ്രവർത്തകർ വെട്ടേറ്റു മരിച്ചു
By
August 31, 2020 1:35 am