Idukki

ബാങ്കിലെ സഹപ്രവർത്തകൻ ഗർഭിണിയാക്കി; മാനക്കേട് ഭയന്നാണ് കുഞ്ഞിനെ കൊന്നതെന്ന്‌ അമലു

ഇടുക്കി: പ്രസവിച്ചയുടന്‍ കുഞ്ഞിനെ കൊന്നത് മാനക്കേട് ഭയന്ന് ആണെന്ന്, ഹോസ്റ്റലില്‍ കുഞ്ഞിന് ജന്മം നല്‍കിയ മൂലമറ്റം വടക്കേടത്ത് അമലു ജോര്‍ജ്(26) പൊലീസിനോടു സമ്മതിച്ചു. ഒറ്റയ്ക്കാണ് കൊലപാതകം നടത്തിയത്. കട്ടപ്പനയിലെ ദേശസാത്കൃത ബാങ്കിലെ കാഷ്യറായ യുവതി സഹപ്രവര്‍ത്തകനില്‍ നിന്നാണ് ഗര്‍ഭം ധരിച്ചതെന്നും പറഞ്ഞു.

അവിവാഹിതയായ അമലു 21നാണ് കട്ടപ്പനയിലെ വനിതാ ഹോസ്റ്റലില്‍ കുഞ്ഞിന് ജന്മം നല്‍കിയത്. സഹോദരിക്കൊപ്പമായിരുന്നു താമസം. പുലര്‍ച്ചെ പ്രസവവേദന തുടങ്ങിയതോടെ ചായ വേണമെന്നു പറഞ്ഞ് സഹോദരിയെ മുറിയില്‍ നിന്നു തന്ത്രത്തില്‍ ഹോസ്റ്റലിന്റെ അടുക്കളയിലേക്കു പറഞ്ഞയച്ചു.
പ്രസവിച്ചയുടന്‍ കുഞ്ഞിനെ തുണിയില്‍ പൊതിഞ്ഞ് ശ്വാസം മുട്ടിച്ച്‌ കൊലപ്പെടുത്തുകയായിരുന്നു. തറയിലേക്കു പിറന്നു വീണ് കുഞ്ഞിന്റെ തലയ്ക്ക് ക്ഷതം ഏറ്റിരുന്നു.

ചായയുമായി സഹോദരിയും വാര്‍ഡനും മുറിയിലെത്തിയപ്പോള്‍ യുവതി നിലത്ത് ഇരിക്കുകയായിരുന്നു. വാര്‍ഡന്‍ ഉടന്‍ തിരികെ പോയി. തുടര്‍ന്ന് സഹോദരിയോട് വിവരം പറഞ്ഞു. ഹോസ്റ്റലിലെ മറ്റു താമസക്കാര്‍ അറിയാതിരിക്കാന്‍ ഇരുവരും മണിക്കൂറുകളോളം മുറിക്കുള്ളില്‍ തങ്ങി. രാവിലെയാണ് മൂലമറ്റത്തുള്ള ബന്ധുക്കളെ വിവരമറിയിച്ചത്. ഇവര്‍ സ്ഥലത്തെത്തിയപ്പോഴാണ് ഹോസ്റ്റല്‍ അധികൃതര്‍ കാര്യമറിയുന്നത്.

ഉച്ചയോടെ യുവതിയെയും കുഞ്ഞിന്റെ മൃതദേഹവും നഗരത്തിലെ സ്വകാര്യ ആശുപത്രിയിലേക്കും പിന്നീട് കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്കും മാറ്റി. ശ്വാസംമുട്ടിയാണ് കുഞ്ഞ് മരിച്ചതെന്നും തലയില്‍ ക്ഷതമേറ്റതായും പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടിലുണ്ട്.
കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ ചികിത്സയ്ക്കുശേഷം വെള്ളിയാഴ്ച വൈകിട്ടാണ് അമലുവിനെ അറസ്റ്റ് ചെയ്തത്. ഇന്നലെ കട്ടപ്പന കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. തുടര്‍ന്ന് കൊവിഡ് പരിശോധനയ്ക്കായി തൃശൂരിലെ ക്വാറന്റൈന്‍ സെന്ററിലേക്കു കൊണ്ടുപോയി.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top