Breaking News

മറുപടിക്കിടെ തെറി മുദ്രാവാക്യങ്ങൾ,എന്റെ മുഖത്ത് നോക്കി കള്ളാ കള്ളാ’ എന്ന് വിളിക്കലാണോ ശരിയെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം:  അവിശ്വാസപ്രമേയത്തിനിടെ മറുപടി പറയുന്നതിനിടെ  ‘കള്ളാ കള്ളാ’ എന്ന് വിളിക്കലാണോ ശരിയായ മാര്‍ഗമെന്ന് ചോദിച്ചുകൊണ്ട്പ്രതിപക്ഷത്തെ വിമര്‍ശിച്ച്‌ മുഖ്യമന്ത്രി പിണറായി വിജയന്‍. നാട്ടിലെ ജനങ്ങള്‍ക്ക് വേണ്ടി സംസ്ഥാന സര്‍ക്കാര്‍ ചെയ്തതെന്തൊക്കെയാണെന്ന് താന്‍ വിശദീകരിച്ചപ്പോള്‍ ‘എന്തെല്ലാം തെറികളാണ്’ പ്രതിപക്ഷം വിളിച്ചുപറഞ്ഞതെന്നും കൊവിഡ് അവലോകന യോഗശേഷമുള്ള വാര്‍ത്താ സമ്മേളനത്തിലൂടെ മുഖ്യമന്ത്രി ചോദിച്ചു.

നിയമസഭയില്‍ താന്‍ സംസാരിക്കാനായി സമയമെടുത്തതില്‍ പ്രതിപക്ഷത്തിനു വിഷമം ഉണ്ടാകുന്നത് സ്വാഭാവികമാണെന്നും അതില്‍ തനിക്ക് എന്ത് ചെയ്യാന്‍ കഴിയുമെന്നും മുഖ്യമന്ത്രി ചോദിച്ചു.

സര്‍ക്കാരിന്റെ ഓരോ കാര്യവും ജനങ്ങള്‍ നല്ല രീതിയിലാണ് സ്വീകരിച്ചിട്ടുള്ളതെന്നും അക്കാര്യത്തില്‍ ജനങ്ങള്‍ക്ക് സര്‍ക്കാരിനോട് മതിപ്പ് മാത്രമേ ഉള്ളൂ എന്നും മുഖ്യമന്ത്രി പറഞ്ഞു.

‘ഇത് സംബന്ധിച്ച ഓരോ കാര്യവും ഞാന്‍ പ്രതിപക്ഷത്തോട് എടുത്ത് ചോദിച്ചു. ചുരുക്കി പറയാനാണ് ഞാന്‍ ശ്രമിച്ചത് . പറയാനുള്ള പല കാര്യങ്ങളും വിട്ടിട്ടുണ്ട്. അപ്പോള്‍ സമയം നീണ്ടുപോകുന്നത് ശരിയല്ലല്ലോ, ഇത് അവസാനിപ്പിക്കേണ്ടതല്ലേ എന്ന് തുടങ്ങിയ ‘സ്നേഹപൂര്‍വമുള്ള’ അഭ്യര്‍ത്ഥനകള്‍ പ്രതിപക്ഷത്തിന്റെ ഭാഗത്തുനിന്നും വരാന്‍ തുടങ്ങി. അപ്പോള്‍ കൂടുതല്‍ കാര്യങ്ങളിലേക്ക് പോകേണ്ടേ എന്ന് താന്‍ ചോദിച്ചു. അപ്പോള്‍ ലൈഫിന്റെ കാര്യം പറഞ്ഞില്ലല്ലോ എന്ന് അവര്‍ പറഞ്ഞു. പക്ഷെ അത് ഞാന്‍നേരത്തെ വിവരിച്ചിരുന്നു’- മുഖ്യമന്ത്രി പറയുന്നു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top