Breaking News

നാല് വയസ്സുള്ള കുഞ്ഞുൾപ്പെടെ അഞ്ചംഗ കുടുംബം മരിച്ചനിലയില്‍

ഭോപ്പാൽ:മധ്യപ്രദേശില്‍ അഞ്ചംഗ കുടുംബത്തെ ദുരൂഹസാഹചര്യത്തില്‍ മരിച്ചനിലയില്‍ കണ്ടെത്തി. മരിച്ച അഞ്ച് പേരില്‍ നാല് വയസ്സുള്ള കുഞ്ഞുമുണ്ട്. മധ്യപ്രദേശിലെ ടിക്കംഗര്‍ ജില്ലയിലെ ഇവരുടെ വീട്ടില്‍നിന്നാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്.

വിരമിച്ച സര്‍ക്കാര്‍ ജീവനക്കാരനായ ധരംധാസ് സോണി (62), ഭാര്യ പൂന (55), മകന്‍ മനോഹര്‍ (27), മരുമകള്‍ സോനം (25), നാലുവയസ്സുള്ള പേരമകന്‍ എന്നിവരെയാണ് മരിച്ചനിലയില്‍ കണ്ടെത്തിയത്. ആരെയും വീടിന് പുറത്തുകാണാത്തതിനെ തുടര്‍ന്ന് അയല്‍വാസികള്‍ പോലീസിനെ വിവരമറിയിക്കുകയായിരുന്നു. പോലീസെത്തിയാണ് ഇവരുടെ മൃതദേഹം കണ്ടെത്തിയത്.

വീടിന്റെ മുന്‍വശത്തെ വാതില്‍ അകത്തുനിന്ന് പൂട്ടിയിരുന്നു.

സോനത്തിന്റെയും കുഞ്ഞിന്റെയും ശരീരത്തില്‍ മുറിപ്പാടുകള്‍ ഉണ്ടായിരുന്നു. മനോഹര്‍ സോണിയുടെ ശരീരത്തില്‍ രക്തവും ഉണ്ടായിരുന്നു. സംഭവത്തില്‍ അന്വേഷണം നടത്തിവരികയാണെന്നും ഫോറന്‍സിക് വിദഗ്ധര്‍ സംഭവസ്ഥലത്തുനിന്ന് സാമ്ബിളുകള്‍ ശേഖരിച്ചുവെന്നും പോലീസ് വ്യക്തമാക്കി.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top