തിരുവനന്തപുരം: സംസ്ഥാന സർക്കാരിന്റെ ഓണകിറ്റിൽ ഇനി ശർക്കരയ്ക്ക് പകരം പഞ്ചസാര നൽകും. ഒരു കിലോ ശർക്കരയ്ക്ക് പകരം ഒന്നര കിലോ പഞ്ചസാര നൽകും. ശർക്കര ക്ഷാമമുള്ള ഡിപ്പോകളിൽ ആണ് പഞ്ചസാര നൽകുക.
ശർക്കരയ്ക്ക് ഗുണനിലവാരം കുറഞ്ഞതിനെ തുടർന്നാണ് നടപടി. ഗുണനിലവാരം കുറഞ്ഞ ശർക്കര ലോഡ് തിരിച്ചയച്ചു. ഇതിനെ തുടർന്ന് ക്ഷാമം വന്ന ഡിപ്പോകളിൽ ആണ് പഞ്ചസാര നൽകുക
മൂന്നര ക്വിന്റല്‍ ശര്‍ക്കര തിരച്ചയക്കാനും സപ്ലൈകോ എംഡി നിര്‍ദ്ദേശം നല്കി.
സപ്ലൈകോ ഓണക്കിറ്റിലൂടെ വിതരണം ചെയ്യുന്ന ശര്‍ക്കരയുടെ തൂക്കത്തിലും ഗുണനിലവാരത്തിലും കുറവുണ്ടെന്ന് വ്യാപക ആക്ഷേപമുയര്‍ന്നിരുന്നു. സംസ്ഥാന വ്യാപകമായി വിജിലന്‍സ് കഴിഞ്ഞ ദിവസം നടത്തിയ ഓപ്പറേഷന് ക്ളീന്‍ കിറ്റ് പരിശോധനയില്‍ ഇത് കണ്ടെത്തിയിരുന്നു. വിവിധ സപ്ലൈക്കോ ഡിപ്പോകളില്‍ നിനിന് ശേഖരിച്ച ശര്‍ക്കര സാംപിളുകള്‍ എന്‍എബിഎല്‍ അംഗീരമുള്ള ലാബുകളില്‍ പരിശോധനക്കയച്ചിരുന്നു.