Breaking News

ഭീകരാക്രമണത്തിന് പദ്ധതി; പൊലീസ് വളഞ്ഞപ്പോൾ വെടിവെയ്പ്: ഡൽഹിയിൽ ഐ എസ് ഭീകരൻ പിടിയിൽ /VIDEO

ഡ​ൽ​ഹി: രാജ്യത്ത് ​ഭീകരാക്രമണം നടത്തുക എന്ന ലക്ഷത്തോടെ എത്തിയ ഐ​എ​സ് ഭീകരനെ ഡ​ല്‍​ഹി പോ​ലീ​സ് പി​ടി​കൂടി. അ​ബ്ദുൾ യൂ​സ​ഫ് ഖാൻ എ​ന്ന​യാ​ളെ ഡ​ല്‍​ഹി പോ​ലീ​സി​ന്‍റെ സ്‌​പെ​ഷ​ല്‍ സെ​ല്ലാ​ണ് പി​ടി​കൂ​ടി​യ​ത്.

ഇയാളിൽ നിന്നും നിരവധി ആയുധങ്ങളും പിടിച്ചെടുത്തു. ഇയാൾ യു പി സ്വദേശിയാണ്. രഹസ്യവിവരത്തിൻ്റെ അടിസ്ഥാനത്തിൽ നടത്തിയ തെരച്ചിലിലാണ് ഇയാൾ പിടിയിലാകുന്നത്. പൊലീസ് നടപടിയെക്കുറിച്ച് മനസ്സിലായതോടെ ഇയാൾ വെട്ടിയുതിർത്തു. തുടർന്ന് റി​ഡ്ജ് റോ​ഡി​ല്‍ ദൗലാ ഖാനും ക​രോ​ള്‍ ബാ​ഗി​നും ഇ​ട​യി​ൽ നടത്തിയ ശക്തമായ വെ​ടി​വെ​യ്പിനൊടുവിലാണ് ഇയാളെ പിടികൂടിയത്.


നേരത്തെ ഐ​എ​സുമായി ബ​ന്ധ​മു​ണ്ടെ​ന്ന സം​ശ​യ​ത്തെ തു​ട​ര്‍​ന്ന് ബം​ഗ​ളൂ​രു​വി​ല്‍ ഒ​രു ഡോ​ക്ട​ര്‍ അ​റ​സ്റ്റി​ലാ​യി​രു​ന്നു. എം​എ​സ് രാ​മ​യ്യ മെ​ഡി​ക്ക​ല്‍ കോ​ള​ജി​ലെ നേ​ത്ര​രോ​ഗ വി​ദ​ഗ്ദ​ന്‍ റ​ഹ്മാ​ന്‍ ആ​ണ് പി​ടി​യി​ലാ​യ​ത്. എ​ന്‍​ഐ​എ ആ​ണ് ഇ​യാളെ​ അ​റ​സ്റ്റ് ചെ​യ്ത​ത്.

മാ​ര്‍​ച്ചി​ല്‍ ഡ​ല്‍​ഹി​യി​ല്‍ അ​റ​സ്റ്റി​ലാ​യ ദ​മ്പ​തി​ക​ളി​ല്‍ നി​ന്നും ല​ഭി​ച്ച ര​ഹ​സ്യ​വി​വ​ര​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് ഇ​യാ​ളെ അ​റ​സ്റ്റ് ചെ​യ്ത​ത്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top