ചെന്നൈ : ഇന്ത്യന്‍ ക്രിക്കറ്റ് ഓള് റൗണ്ടര്‍ വിജയ് ശങ്കര്‍ വിവാഹിതനാവുന്നു.വൈശാലി വിശ്വേശരനാണ് വധു. ചിത്രങ്ങള്‍ പങ്കുവെച്ചതോടെ ആശംസയുമായി ഇന്ത്യന്‍ ടീമിലെ പ്രമുഖ താരങ്ങള്‍ ഉള്‍പ്പെടെയുള്ളവരെത്തി. കെ എല്‍ രാഹുല്‍, ചഹല്‍, ശ്രേയസ് അയ്യര്‍, കരുണ്‍ നായര്‍ അഭിനവ് മുകുന്ദ് എന്നിവര്‍ കമന്റുമായി എത്തി.
ഇന്ത്യയുടെ ഇംഗ്ലണ്ട് ലോകകപ്പ് ടീമിന്റെ ഭാഗമായിരുന്നു വിജയ്. ലോക്ക്ഡൗണ്‍ കാലത്ത് ഹര്‍ദിക് പാണ്ഡ്യ , ചഹല്‍ എന്നിവര്‍ക്ക് ശേഷം വിവാഹത്തിലേക്ക് കാലെടുത്ത് വെക്കുന്ന ക്രിക്കറ്റ് താരമാണ് വിജയ്. ഐപിഎല്ലില്‍ സണ്‍റൈസേഴ്സ് ഹൈദരാബാദിന്റെ താരമാണ് വിജയ്.