മൂവാറ്റുപുഴ: വീട്ടുമുറ്റത്ത് സൈക്കിള്‍ ഓടിച്ചുകളിക്കുകയായിരുന്ന പിഞ്ചുകുഞ്ഞ് കിണറ്റില്‍ വീണു മരിച്ചു. ഈസ്റ്റ് വാഴപ്പിള്ളി പുതുശ്ശേരി സിജോ പോളിന്റെ മകൻ ആബേല്‍ (ഒന്നര വയസ്) ആണ് മരിച്ചത്.
ബുധനാഴ്ച ഉച്ചകഴിഞ്ഞ് രണ്ട് മണിയോടെയാണ് സംഭവം. മുറ്റത്ത് കളിക്കുകയായിരുന്ന കുഞ്ഞ് ചുറ്റുമതിലുള്ള കിണറിന്റെ സൈഡിലുള്ള പടിയില്‍ കയറി നില്‍ക്കുന്നതിനിടെ വീണതാണന്ന് കരുതുന്നു. കിണറ്റില്‍ എന്തോ വീഴുന്ന ശബ്ദം കേട്ട് മാതാവ് എത്തി നോക്കുമ്ബോഴാണ് കുഞ്ഞ് കിണറ്റില്‍ വീണ് കിടക്കുന്നത് ശ്രദ്ധയില്‍ പെട്ടത്.
കരച്ചില് കേട്ട് എത്തിയ നാട്ടുകാരും ,വിവരമറിഞ്ഞെത്തിയ ഫയര്‍ഫോഴ്സ് സംഘവും കുട്ടിയെ പുറത്ത് എടുത്ത് വാഴപ്പിള്ളിയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചങ്കിലും രക്ഷപെടുത്താനായില്ല.
![](https://keralavisiontv.com/wp-content/uploads/2018/04/logo-1.jpg)