Latest News

വ​യോ​ധി​ക​നെ മ​ര്‍​ദ്ദി​ച്ച​വ​ശ​നാ​ക്കി; മൂ​ന്നു​പേ​ര്‍​ക്കെ​തി​രേ പൊലീസ് കേസെടുത്തു; സംഭവം പയ്യന്നൂരിൽ /video

പ​യ്യ​ന്നൂ​ര്‍ : പ​യ്യ​ന്നൂ​ര്‍ എ​ല്‍​ഐ​സി ജം​ഗ്ഷ​ന് സ​മീ​പ​ത്തെ എ​ടി​എ​മ്മി​ല്‍ പ​ണ​മെ​ടു​ക്കാ​നെ​ത്തി​യ വ​യോ​ധി​ക​നെ മ​ര്‍​ദ്ദി​ച്ച​വ​ശ​നാ​ക്കി. മർദിച്ചതിന് ശേഷം ഇയാളുടെ പ​ണം ക​വ​രു​ക​യും മൊ​ബൈ​ല്‍ ന​ശി​പ്പി​ക്കു​ക​യും ചെ​യ്തുതു. സം​ഭ​വ​ത്തി​ല്‍ ക​ണ്ടാ​ല​റി​യാ​വു​ന്ന മൂ​ന്നു​പേ​ര്‍​ക്കെ​തി​രേ പൊലീസ് കേസെടുത്തു.

സോ​യി​ല്‍ ക​ണ്‍​സ​ര്‍​വേ​ഷ​ന്‍ വ​കു​പ്പി​ല്‍ നി​ന്നും വി​ര​മി​ച്ച കൊ​ക്കാ​നി​ശേ​രി മ​ഠ​ത്തും​പ​ടി​യി​ലെ കോ​ളി​യാ​ട്ട് ക​മ്മാ​ര​ന്‍റെ (76)പ​രാ​തി​യി​ലാ​ണ് പ​യ്യ​ന്നൂ​ര്‍ പോ​ലീ​സ് കേ​സെ​ടു​ത്ത​ത്.

തിങ്കളാഴ്ച വൈ​കു​ന്നേ​രം അ​ഞ്ച​ര​യോ​ടെ​യാ​ണ് സം​ഭ​വം. വൈ​ശാ​ഖ് ബാ​റി​ന് എ​തി​ര്‍​വ​ശ​ത്തു​ള്ള എ​ടി​എ​മ്മി​ലെ​ത്തി​യ​താ​യി​രു​ന്നു വ​യോ​ധി​ക​ന്‍. എ​ടി​എ​മ്മി​ന് മു​ന്നി​ലു​ണ്ടാ​യി​രു​ന്ന​വ​രോ​ട് സം​ശ​യം തീ​ര്‍​ക്കാ​നാ​യി എ​ടി​എ​മ്മി​ല്‍ പ​ണ​മു​ണ്ടോ എ​ന്ന് ചോ​ദി​ച്ച​തോ​ടെ​യാ​ണ് മ​ര്‍​ദ്ദ​നം തു​ട​ങ്ങി​യ​ത്.

അ​ടി​ച്ചും ത​ള്ളി​യും താ​ഴെ​യി​ട്ട​ശേ​ഷ​വും മ​ര്‍​ദ്ദ​നം തു​ട​രു​ന്ന​തി​നി​ട​യി​ല്‍ വ​യോ​ധി​ക​ന്‍റെ ഷ​ര്‍​ട്ടി​ന്‍റെ പോ​ക്ക​റ്റി​ലു​ണ്ടാ​യി​രു​ന്ന 2,000 രൂ​പ അ​ക്ര​മി​സം​ഘം കൈ​ക്ക​ലാ​ക്കി.

വ​യോ​ധി​ക​ന്‍റെ കൈ​യി​ലു​ണ്ടാ​യി​രു​ന്ന 18,000 രൂ​പ വി​ല​വ​രു​ന്ന സ്മാ​ര്‍​ട്ട്‌​ഫോ​ണ്‍ എ​റി​ഞ്ഞ് ത​ക​ര്‍​ത്ത​താ​യും പ​രാ​തി​യി​ലു​ണ്ട്

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top