Breaking News

നവവരനും നാലു ബന്ധുക്കള്‍ക്കും കോവിഡ്;വിവാഹത്തിൽ പങ്കെടുത്തവർ ക്വാറന്റീനിൽ

കൊല്ലം: പത്താനാപുരത്ത് വാഴപ്പാറയില്‍ നവവരനും നാലു ബന്ധുക്കള്‍ക്കും കോവിഡ് 19 സ്ഥിരീകരിച്ചു. ഇതേതുടര്‍ന്ന് വിവാഹത്തില്‍ പങ്കെടുത്ത മറ്റുള്ളവരെ ക്വാറന്റീനില്‍ പ്രവേശിപ്പിച്ചു.

കഴിഞ്ഞ വ്യാഴാഴ്ചയായിരുന്നു വിവാഹം നടന്നത്. വിവാഹത്തില്‍ 48 പേര്‍ പങ്കെടുത്തെന്നാണ് ആരോഗ്യ വകുപ്പിന് ലഭിച്ച വിവരം. ഈ 48 പേരില്‍ നാലുപേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്.ബാക്കി 44 പേരെയും നിരീക്ഷണത്തിലാക്കിയിട്ടുണ്ട്. ഇവരുടെ സ്രവ സാംപിളുകള്‍ ടെസ്റ്റിനായി ആരോഗ്യ വകുപ്പ് ശേഖരിക്കുന്നുണ്ട്. കൊറോണ പ്രോട്ടോക്കോള്‍ പൂര്‍ണ്ണമായും ലംഘിച്ചാണ് വിവാഹം നടത്തിയതെന്നാണ് പ്രാഥമിക വിലയിരുത്തല്‍.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top