കണ്ണൂര്‍: മദ്യലഹരിയില്‍ അച്ഛന് മകനെ കുത്തിക്കൊന്നു. കണ്ണൂര്‍ ജില്ലയിലാണ് പയ്യാവൂരാണ് സംഭവം. പയ്യാവൂര്‍ ഉപ്പ് പടന്ന സ്വദേശി ഷാരോണ്‍ ആണ് മരിച്ചത്. സംഭവത്തില്‍ അച്ഛന് സജിയെ പൊലീസ് കസ്റ്റഡിയിലെടുത്തു.
മദ്യപിച്ച് വീട്ടിലെത്തിയ സജി മകനുമായി വഴക്കിട്ടിരുന്നു. ഇതില്‍ പ്രകോപിതനായാണ് ഇയാള്‍ മകനെ കുത്തി കൊലപ്പെടുത്തിയത്. കുത്തേറ്റ് വീണ ഷാരോണിനെ പയ്യാവൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. എന്നാല്‍ ആരോഗ്യ നില ഗുരുതരമായതിനെ തുടര്‍ന്ന് കണ്ണൂരിലെ ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴി മരണം സംഭവിക്കുകയായിരുന്നു.