Breaking News

കോ​വി​ഡ് പോ​രാ​ട്ട​ത്തി​ല്‍ രാ​ജ്യം ലോകത്തിന് മാതൃകയെന്ന് രാ​ഷ്ട്ര​പ​തി രാം​നാ​ഥ് കോ​വി​ന്ദ്

ന്യൂ​ഡ​ൽ​ഹി: കോ​വി​ഡ് പോ​രാ​ട്ട​ത്തി​ല്‍ രാ​ജ്യം മാ​തൃ​ക​യെ​ന്നു രാ​ഷ്ട്ര​പ​തി രാം​നാ​ഥ് കോ​വി​ന്ദ്. സ്വാ​ത​ന്ത്ര്യ​ദി​ന​സ​ന്ദേ​ശ​ത്തി​ലാ​ണ് അ​ദ്ദേ​ഹം ഇ​ക്കാ​ര്യം ചൂ​ണ്ടി​ക്കാ​ട്ടി​യ​ത്. കോ​വി​ഡ് നി​യ​ന്ത്രി​ക്കു​ന്ന​തി​ലും മ​ര​ണ​സം​ഖ്യ പി​ടി​ച്ചു​നി​ര്‍​ത്തു​ന്ന​തി​ലും രാ​ജ്യം വി​ജ​യി​ച്ചു. ഇ​ന്ത്യ​യു​ടെ പ​രി​ശ്ര​മ​ങ്ങ​ള്‍ ലോ​ക​ത്തി​ന് മാ​തൃ​ക​യാ​ണ്.  കൊറോണ വൈറസിനെതിരെയുള്ള രാജ്യത്തിന്റെ പോരാട്ടത്തില്‍ മുന്‍നിര യോദ്ധാക്കളായ ഡോക്ടര്‍മാരോടും നഴ്‌സുമാരോടും ആരോഗ്യ പ്രവര്‍ത്തകരോടും രാജ്യം കടപ്പെട്ടിരിക്കുന്നു. ആരോഗ്യപ്രവർത്തകരുടെ സേ​വ​നം അ​മൂ​ല്യ​മാ​ണെ​ന്നും രാ​ഷ്ട്ര​പ​തി പ​റ​ഞ്ഞു.

രാ​ഷ്ട്ര​പ​തിയുടെ സ്വാ​ത​ന്ത്ര്യ​ദി​ന​സ​ന്ദേ​ശം പൂർണരൂപം

1. രാ​ജ്യം 74ാം സ്വാ​ത​ന്ത്ര്യ​ദി​നം ആ​ഘോ​ഷി​ക്കു​ന്ന ഈ ​വേ​ള​യി​ല്‍ ഇ​ന്ത്യ​യി​ലും വി​ദേ​ശ​ത്തും താ​മ​സി​ക്കു​ന്ന എ​ല്ലാ ഇ​ന്ത്യ​ക്കാ​രെ​യും അ​ഭി​വാ​ദ്യം ചെ​യ്യു​ന്ന​ത് എ​നി​ക്ക് ഏ​റെ സ​ന്തോ​ഷം പ​ക​രു​ന്നു. ത്രി​വ​ര്‍​ണ പ​താ​ക പാ​റി​പ്പ​റ​ത്തു​ന്ന​തി​ലും ആ​ഘോ​ഷ​ങ്ങ​ളു​ടെ ഭാ​ഗ​മാ​കു​ന്ന​തി​ലും ദേ​ശ​ഭ​ക്തി​ഗീ​ത​ങ്ങ​ള്‍ കേ​ള്‍​ക്കു​ന്ന​തി​ലും ഏ​റെ ആ​വേ​ശം ന​മ്മി​ല്‍ നി​റ​യ്ക്കു​ന്ന​താ​ണ് ഓ​ഗ​സ്റ്റ് 15.

ഒ​രു സ്വ​ത​ന്ത്ര​രാ​ഷ്ട്ര​ത്തി​ലെ പൗ​ര​ന്മാ​ര്‍ എ​ന്ന​തി​ല്‍ ഈ ​ദി​വ​സം, ഇ​ന്ത്യ​യി​ലെ യു​വാ​ക്ക​ള്‍ അ​ഭി​മാ​നം കൊ​ള്ള​ണം. ന​മ്മു​ടെ സ്വാ​ത​ന്ത്ര്യ​സ​മ​ര​സേ​നാ​നി​ക​ളെ​യും ര​ക്ത​സാ​ക്ഷി​ക​ളെ​യും നാം ​ന​ന്ദി​യോ​ടെ ഓ​ര്‍​ക്കു​ക​യാ​ണ്. അ​വ​രു​ടെ ത്യാ​ഗ​ങ്ങ​ളാ​ണ് ഒ​രു സ്വ​ത​ന്ത്ര രാ​ഷ്ട്ര​ത്തി​ല്‍ ജീ​വി​ക്കാ​ന്‍ ന​മ്മെ പ്രാ​പ്ത​രാ​ക്കി​യ​ത്.

2. ആ​ധു​നി​ക ഇ​ന്ത്യ​യു​ടെ അ​ടി​ത്ത​റ പാ​കി​യ​ത് ന​മ്മു​ടെ സ്വാ​ത​ന്ത്ര്യ​സ​മ​ര​ത്തി​ന്റെ ധാ​ര്‍​മ്മി​ക​ത​യാ​ണ്.​ദീ​ർ​ഘ ദ​ർ​ശി​ക​ളാ​യ ന​മ്മു​ടെ നേ​താ​ക്ക​ൾ പൊ​തു രാ​ഷ്ട്ര ചേ​ത​ന കെ​ട്ടി​പ്പ​ടു​ക്കു​ന്ന​തി​നാ​യി ലോ​ക​ത്താ​ക​മാ​ന​മു​ള്ള വി​വി​ധ വീ​ക്ഷ​ണ​ങ്ങ​ളെ ഏ​കോ​പി​പ്പി​ച്ചു.

വൈ​ദേ​ശി​ക അ​ടി​ച്ച​മ​ര്‍​ത്ത​ല്‍ ഭ​ര​ണ​ത്തി​നു കീ​ഴി​ല്‍ നി​ന്ന് ഭാ​ര​ത​മാ​താ​വി​നെ സ്വ​ത​ന്ത്ര​യാ​ക്കാ​നും ഭാ​ര​ത​മാ​താ​വി​ന്റെ സ​ന്താ​ന​ങ്ങ​ളു​ടെ ഭാ​വി സു​ര​ക്ഷി​ത​മാ​ക്കാ​നും അ​വ​ര്‍ പ്ര​തി​ജ്ഞാ​ബ​ദ്ധ​രാ​യി​രു​ന്നു. അ​വ​രു​ടെ ചി​ന്ത​ക​ളും പ്ര​വൃ​ത്തി​ക​ളും ആ​ധു​നി​ക രാ​ഷ്ട്ര​മെ​ന്ന നി​ല​യി​ല്‍ ഇ​ന്ത്യ​യു​ടെ സ്വ​ത്വം രൂ​പ​പ്പെ​ടു​ത്തി.

3. ന​മ്മു​ടെ സ്വാ​ത​ന്ത്ര്യ​പ്ര​സ്ഥാ​ന​ത്തി​ന്റെ വ​ഴി​വി​ള​ക്കാ​യി മ​ഹാ​ത്മാ​ഗാ​ന്ധി​യെ ല​ഭി​ച്ച​തി​ല്‍ നാം ​ഭാ​ഗ്യ​വാ​ന്മാ​രാ​ണ്. ഒ​രു രാ​ഷ്ട്രീ​യ നേ​താ​വെ​ന്ന നി​ല​യി​ല്‍, ഒ​രു മ​ഹാ​ത്മാ​വെ​ന്ന നി​ല​യി​ല്‍, ഇ​ന്ത്യ​യി​ല്‍ മാ​ത്രം സം​ഭ​വി​ക്കു​ന്ന പ്ര​തി​ഭാ​സ​മാ​യി​രു​ന്നു അ​ദ്ദേ​ഹം. സാ​മൂ​ഹ്യ​ക​ലാ​പ​ങ്ങ​ള്‍, സാ​മ്പ​ത്തി​ക പ്ര​ശ്ന​ങ്ങ​ള്‍, കാ​ലാ​വ​സ്ഥാ വ്യ​തി​യാ​നം തു​ട​ങ്ങി​യ​വ​യാ​ല്‍ പ്ര​തി​സ​ന്ധി​യി​ലാ​യ ലോ​കം ഗാ​ന്ധി​ജി​യു​ടെ ത​ത്വ​ങ്ങ​ളി​ല്‍ ആ​ശ്വാ​സം തേ​ടു​ക​യാ​ണ്. സ​മ​ത്വ​ത്തി​നും നീ​തി​ക്കും വേ​ണ്ടി​യു​ള്ള അ​ദ്ദേ​ഹ​ത്തി​ന്റെ അ​ന്വേ​ഷ​ണം ന​മ്മു​ടെ റി​പ്പ​ബ്ലി​ക്കി​ന്റെ മ​ന്ത്ര​മാ​ണ്. പു​തു​ത​ല​മു​റ ഗാ​ന്ധി​ജി​യെ വീ​ണ്ടും ക​ണ്ടെ​ത്തു​ന്ന​തി​ൽ ഞാ​ന്‍ സ​ന്തു​ഷ്ട​നാ​ണ്.

പ്രി​യ​പ്പെ​ട്ട സ​ഹ പൗ​ര​ന്മാ​രേ,

4. ഈ ​വ​ര്‍​ഷ​ത്തെ സ്വാ​ത​ന്ത്ര്യ​ദി​നാ​ഘോ​ഷം നി​യ​ന്ത്രി​ത​മാ​യി​രി​ക്കും. കാ​ര​ണം വ്യ​ക്ത​മാ​ണ്. ലോ​കം മു​ഴു​വ​ന്‍ മാ​ര​ക​മാ​യ ഒ​രു വൈ​റ​സി​നെ​തി​രാ​യ പോ​രാ​ട്ട​ത്തി​ലാ​ണ്. അ​ത് എ​ല്ലാ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളെ​യും ത​ട​സ്‌​സ​പ്പെ​ടു​ത്തു​ക​യും വ​ലി​യ ന​ഷ്ട​ങ്ങ​ളു​ണ്ടാ​ക്കു​ക​യും ചെ​യ്തു. മ​ഹാ​മാ​രി​ക്കു​മു​മ്പ് നാം ​ജീ​വി​ച്ചി​രു​ന്ന ലോ​ക​ത്തെ മാ​റ്റി​മ​റി​ക്കു​ക​യും ചെ​യ്തു.

5. ക​ടു​ത്ത വെ​ല്ലു​വി​ളി ക​ണ​ക്കി​ലെ​ടു​ത്ത് കേ​ന്ദ്ര​ഗ​വ​ണ്‍​മെ​ന്റ് കാ​ര്യ​ക്ഷ​മ​മാ​യി, കൃ​ത്യ​സ​മ​യ​ത്തു ത​ന്നെ പ്ര​തി​ക​രി​ച്ചു എ​ന്ന​ത് ഏ​റെ ആ​ശ്വാ​സം പ​ക​രു​ന്ന കാ​ര്യ​മാ​ണ്. ഉ​യ​ര്‍​ന്ന ജ​ന​സാ​ന്ദ്ര​ത​യു​ള്ള, വി​ശാ​ല​വും വൈ​വി​ധ്യ​പൂ​ര്‍​ണ​വു​മാ​യ ഒ​രു രാ​ജ്യ​ത്തി​ന്, ഈ ​വെ​ല്ലു​വി​ളി നേ​രി​ടു​ന്ന​തി​ന് അ​തി​മാ​നു​ഷി​ക പ​രി​ശ്ര​മ​ങ്ങ​ള്‍ ആ​വ​ശ്യ​മാ​ണ്. സം​സ്ഥാ​ന ഗ​വ​ണ്‍​മെ​ന്റു​ക​ളെ​ല്ലാം അ​താ​തി​ട​ങ്ങ​ളി​ലെ സാ​ഹ​ച​ര്യ​ങ്ങ​ള്‍​ക്ക​നു​സൃ​ത​മാ​യി ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ച്ചു. ജ​ന​ങ്ങ​ളും പൂ​ര്‍​ണ​മ​ന​സ്‌​സോ​ടെ പി​ന്തു​ണ​യേ​കി. ന​മ്മു​ടെ സ​മ​ര്‍​പ്പി​ത പ​രി​ശ്ര​മ​ത്തി​ലൂ​ടെ, മ​ഹാ​മാ​രി​യു​ടെ വ്യാ​പ്തി കു​റ​യ്ക്കാ​നും ധാ​രാ​ളം ജീ​വ​ന്‍ ര​ക്ഷി​ക്കാ​നും ന​മു​ക്കു ക​ഴി​ഞ്ഞു. ഇ​തു ലോ​ക​ത്തി​നാ​കെ മാ​തൃ​ക​യാ​ക്കാ​വു​ന്ന​താ​ണ്.

6. ഈ ​വൈ​റ​സി​നെ​തി​രാ​യ ന​മ്മു​ടെ പോ​രാ​ട്ട​ത്തി​ല്‍ മു​ന്‍​നി​ര​യി​ല്‍ അ​ക്ഷീ​ണം പ്ര​യ​ത്നി​ക്കു​ന്ന ഡോ​ക്ട​ര്‍​മാ​ര്‍, നേ​ഴ്സു​മാ​ര്‍, മ​റ്റ് ആ​രോ​ഗ്യ പ്ര​വ​ര്‍​ത്ത​ക​ര്‍ എ​ന്നി​വ​രോ​ട് രാ​ജ്യം ക​ട​പ്പെ​ട്ടി​രി​ക്കു​ന്നു. നി​ര്‍​ഭാ​ഗ്യ​വ​ശാ​ല്‍, മ​ഹാ​മാ​രി​ക്കെ​തി​രാ​യ പോ​രാ​ട്ട​ത്തി​നി​ടെ അ​വ​രി​ല്‍ പ​ല​ര്‍​ക്കും ജീ​വ​ന്‍ ന​ഷ്ട​പ്പെ​ട്ടു. അ​വ​ര്‍ ന​മ്മു​ടെ ദേ​ശീ​യ നാ​യ​ക​രാ​ണ്. കൊ​റോ​ണ യോ​ദ്ധാ​ക്ക​ളെ​ല്ലാം അ​ഭി​ന​ന്ദ​നം അ​ര്‍​ഹി​ക്കു​ന്നു. നി​ര​വ​ധി ജീ​വ​ന്‍ ര​ക്ഷി​ക്കാ​നും അ​വ​ശ്യ​സേ​വ​ന​ങ്ങ​ള്‍ ഉ​റ​പ്പാ​ക്കാ​നും, അ​വ​രു​ടെ ജോ​ലി​ക്കും അ​പ്പു​റം അ​വ​ര്‍ പ്ര​വ​ർ​ത്തി​ക്കു​ന്നു.

ഈ ​ഡോ​ക്ട​ര്‍​മാ​രും ആ​രോ​ഗ്യ​പ്ര​വ​ര്‍​ത്ത​ക​രും ദു​ര​ന്ത​നി​വാ​ര​ണ സം​ഘ​ങ്ങ​ളി​ലെ അം​ഗ​ങ്ങ​ളും പൊ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​രും ശു​ചീ​ക​ര​ണ​ത്തൊ​ഴി​ലാ​ളി​ക​ളും വി​ത​ര​ണ ജീ​വ​ന​ക്കാ​രും, ഗ​താ​ഗ​ത​റെ​യി​ല്‍​വേ വ്യോ​മ​യാ​ന ജീ​വ​ന​ക്കാ​രും വി​വി​ധ സേ​വ​ന​ദാ​താ​ക്ക​ളും ഗ​വ​ണ്‍​മെ​ന്റ് ജീ​വ​ന​ക്കാ​രും സാ​മൂ​ഹ്യ​സേ​വ​ന സം​ഘ​ട​ന​ക​ളും ഉ​ദാ​ര​മ​ന​സ്ക​രാ​യ പൗ​ര​ന്മാ​രും ധൈ​ര്യ​ത്തി​ന്റെ​യും നി​സ്വാ​ര്‍​ത്ഥ സേ​വ​ന​ത്തി​ന്റെ​യും പ്ര​ചോ​ദ​നാ​ത്മ​ക​മാ​യ ക​ഥ​ക​ള്‍ ര​ചി​ക്കു​ക​യാ​ണ്. ന​ഗ​ര​ങ്ങ​ളും പ​ട്ട​ണ​ങ്ങ​ളും നി​ശ​ബ്ദ​മാ​കു​ക​യും റോ​ഡു​ക​ള്‍ വി​ജ​ന​മാ​കു​ക​യും ചെ​യ്യു​മ്പോ​ള്‍, ജ​ന​ങ്ങ​ള്‍​ക്ക് ആ​രോ​ഗ്യ​പ​രി​ര​ക്ഷ​യും ആ​ശ്വാ​സ​വും, ജ​ല​വും വൈ​ദ്യു​തി​യും, ഗ​താ​ഗ​ത ആ​ശ​യ​വി​നി​മ​യ സൗ​ക​ര്യ​ങ്ങ​ളും, പാ​ലും പ​ച്ച​ക്ക​റി​ക​ളും, ഭ​ക്ഷ​ണ​വും പ​ല​ച​ര​ക്കു സാ​ധ​ന​ങ്ങ​ളും, മ​രു​ന്നും മ​റ്റ് അ​വ​ശ്യ​വ​സ്തു​ക്ക​ളും ന​ഷ്ട​പ്പെ​ടു​ന്നി​ല്ലെ​ന്ന് ഉ​റ​പ്പാ​ക്കാ​ന്‍ അ​വ​ര്‍ അ​ക്ഷീ​ണം പ്ര​വ​ര്‍​ത്തി​ക്കു​ന്നു. ന​മ്മു​ടെ ജീ​വി​ത​വും ഉ​പ​ജീ​വ​ന​വും സം​ര​ക്ഷി​ക്കാ​ന്‍ അ​വ​ര്‍ സ്വ​ന്തം ജീ​വ​ന്‍ പ​ണ​യ​പ്പെ​ടു​ത്തു​ന്നു.

7. ഈ ​പ്ര​തി​സ​ന്ധി​ക്കി​ട​യി​ലാ​ണ് പ​ശ്ചി​മ ബം​ഗാ​ളി​ലും ഒ​ഡി​ഷ​യി​ലും ഉം​പു​ന്‍ ചു​ഴ​ലി​ക്കാ​റ്റ് ന​മ്മെ ബാ​ധി​ച്ച​ത്. ദു​ര​ന്ത​നി​വാ​ര​ണ സം​ഘ​ങ്ങ​ള്‍, കേ​ന്ദ്ര​സം​സ്ഥാ​ന ഏ​ജ​ന്‍​സി​ക​ള്‍, ജാ​ഗ​രൂ​ക​രാ​യ പൗ​ര​ന്മാ​ര്‍ എ​ന്നി​വ​രു​ടെ കൂ​ട്ടാ​യ പ്ര​വ​ര്‍​ത്ത​നം മ​ര​ണ​സം​ഖ്യ കു​റ​യ്ക്കാ​ന്‍ സ​ഹാ​യി​ച്ചു. വ​ട​ക്കു​കി​ഴ​ക്ക​ന്‍​കി​ഴ​ക്ക​ന്‍ സം​സ്ഥാ​ന​ങ്ങ​ളി​ലെ വെ​ള്ള​പ്പൊ​ക്കം ന​മ്മു​ടെ ജ​ന​ജീ​വി​ത​ത്തെ ത​ട​സ്‌​സ​പ്പെ​ടു​ത്തി. ഇ​ത്ത​രം ദു​ര​ന്ത​ങ്ങ​ള്‍​ക്കി​ട​യി​ല്‍, ദു​രി​ത​ത്തി​ലാ​യ​വ​രെ സ​ഹാ​യി​ക്കാ​ന്‍ സ​മൂ​ഹ​ത്തി​ലെ എ​ല്ലാ വി​ഭാ​ഗ​ങ്ങ​ളും ഒ​ത്തു​ചേ​രു​ന്നു എ​ന്ന​തു സ​ന്തോ​ഷ​ക​ര​മാ​ണ്.

പ്രി​യ സ​ഹ പൗ​ര​ന്‍​മാ​രേ,
8. മ​ഹാ​വ്യാ​ധി ഏ​റ്റ​വും കൂ​ടു​ത​ല്‍ ബാ​ധി​ച്ച​തു ദ​രി​ദ്ര​രെ​യും ദി​വ​സ വേ​ത​ന​ക്കാ​രെ​യു​മാ​ണ്. ഈ ​പ്ര​തി​സ​ന്ധി​വേ​ള​യി​ല്‍ അ​വ​രെ പി​ന്തു​ണ​ക്ക​ന്നു​തി​നാ​യി, വൈ​റ​സ് പ​ട​രു​ന്ന​തി​നെ പ്ര​തി​രോ​ധി​ക്കു​ന്ന​തി​നു​ള്ള ശ്ര​മ​ങ്ങ​ള്‍​ക്കൊ​പ്പം, ക്ഷേ​മ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ കൂ​ടി ന​ട​ത്തി​വ​രു​ന്നു. ’പ്ര​ധാ​ന​മ​ന്ത്രി ഗ​രീ​ബ് ക​ല്യാ​ണ്‍ യോ​ജ​ന’ ന​ട​പ്പാ​ക്കു​ക വ​ഴി ഗ​വ​മെ​ന്റ് കോ​ടി​ക്ക​ണ​ക്കി​നു ജ​ന​ങ്ങ​ളെ ഉ​പ​ജീ​വ​ന മാ​ര്‍​ഗം ക​ണ്ടെ​ത്തു​ന്ന​തി​നും മ​ഹാ​വ്യാ​ധി നി​മി​ത്ത​മു​ണ്ടാ​യ തൊ​ഴി​ല്‍​ന​ഷ്ടം, മാ​റി​ത്താ​മ​സി​ക്ക​ല്‍, മ​റ്റു ബു​ദ്ധി​മു​ട്ടു​ക​ള്‍ എ​ന്നി​വ സൃ​ഷ്ടി​ക്കു​ന്ന പ്ര​ത്യാ​ഘാ​തം മ​റി​ക​ട​ക്കു​ന്ന​തി​നും പ്രാ​പ്ത​രാ​ക്കി. കോ​ര്‍​പ​റേ​റ്റ് മേ​ഖ​ല​യും സ​മൂ​ഹ​വും പൂ​ര്‍​ണ മ​ന​സ്‌​സോ​ടെ പി​ന്‍​തു​ണ​യ്ക്കു​ന്ന പ​ല പ​ദ്ധ​തി​ക​ളി​ലൂ​ടെ​യും ഗ​വ​മെ​ന്റ് സ​ഹാ​യം എ​ത്തി​ക്കു​ന്ന​ത് തു​ട​രു​ന്നു.

9. ആ​വ​ശ്യ​ക്കാ​ര്‍​ക്ക് സൗ​ജ​ന്യ​മാ​യി ഭ​ക്ഷ്യ​ധാ​ന്യ​ങ്ങ​ള്‍ ന​ല്‍​കു​ന്ന​തി​നാ​ല്‍ ഒ​രു കു​ടും​ബ​വും വി​ശ​ന്നു ക​ഴി​യേ​ണ്ടി​വ​രു​ന്ന സാ​ഹ​ച​ര്യ​മി​ല്ല. എ​ല്ലാ മാ​സ​വും 80 കോ​ടി ജ​ന​ങ്ങ​ള്‍​ക്ക് അ​ഭ​യ​മാ​യി നി​ല​കൊ​ള്ളു​ന്ന ലോ​ക​ത്തി​ലെ ഏ​റ്റ​വും ബൃ​ഹ​ത്താ​യ ഭ​ക്ഷ​ണ വി​ത​ര​ണ പ​ദ്ധ​തി 2020 ന​വം​ബ​ര്‍ അ​വ​സാ​നം വ​രെ നീ​ട്ടി​യി​ട്ടു​ണ്ട്. കു​ടി​യേ​റ്റ​ക്കാ​രാ​യ റേ​ഷ​ന്‍ കാ​ര്‍​ഡ് ഉ​ട​മ​ക​ള്‍​ക്കു രാ​ജ്യ​ത്ത് എ​വി​ടെ​യാ​യാ​ലും റേ​ഷ​ന്‍ കി​ട്ടു​ന്ന​ണ്ടെ​ന്ന്് ഉ​റ​പ്പു​വ​രു​ത്തു​ന്ന​തി​നാ​യി എ​ല്ലാ സം​സ്ഥാ​ന​ങ്ങ​ളെ​യും ’ഒ​രു രാ​ഷ്ട്രം​ഒ​രു റേ​ഷ​ന്‍ കാ​ര്‍​ഡ്’ പ​ദ്ധ​തി​ക്കു കീ​ഴി​ല്‍ കൊ​ണ്ടു​വ​ന്നു​കൊ​ണ്ടി​രി​ക്കു​ക​യാ​ണ്.

10. ലോ​ക​ത്തി​ന്റെ ഏ​തു കോ​ണി​ലു​മാ​ക​ട്ടൈ, ഒ​റ്റ​പ്പെ​ട്ട’ നി​ല​യി​ല്‍ ക​ഴി​യു​ന്ന ന​മ്മു​ടെ ജ​ന​ങ്ങ​ളെ സം​ര​ക്ഷി​ക്കു​ന്ന​തി​നു​ള്ള പ്ര​തി​ബ​ദ്ധ​ത മു​ന്‍​നി​ര്‍​ത്തി ’വ​ന്ദേ ഭാ​ര​ത് ദൗ​ത്യം’ വ​ഴി 10 ല​ക്ഷ​ത്തി​ലേ​റെ ഇ​ന്ത്യ​ക്കാ​രെ ഗ​വ​മെ​ന്റ് തി​രി​കെ എ​ത്തി​ച്ചു. വെ​ല്ലു​വി​ളി നി​റ​ഞ്ഞ ഈ ​സാ​ഹ​ച​ര്യ​ത്തി​ല്‍ ആ​ളു​ക​ളു​ടെ സ​ഞ്ചാ​ര​വും ഒ​പ്പം ച​ര​ക്കു​നീ​ക്ക​വും സാ​ധ്യ​മാ​ക്കു​തി​നാ​യി ഇ​ന്ത്യ​ന്‍ റെ​യി​ല്‍​വേ തീ​വ​ണ്ടി സ​ര്‍​വീ​സു​ക​ള്‍ ന​ട​ത്തു​ന്നു​ണ്ട്.

11. ആ​ത്മ​വി​ശ്വാ​സ​ത്തി​ന്റെ ക​രു​ത്തോ​ടെ നാം ​കോ​വി​ഡ് 19 നെ​തി​രാ​യ പോ​രാ​ട്ട​ത്തി​നു മ​റ്റു രാ​ജ്യ​ങ്ങ​ള്‍​ക്കു പി​ന്തു​ണ​യേ​കി. മ​രു​ന്നു ല​ഭ്യ​മാ​ക്ക​ണ​മെ​ന്ന മ​റ്റു രാ​ജ്യ​ങ്ങ​ളു​ടെ അ​ഭ്യ​ര്‍​ഥ​ന​യോ​ട് അ​നു​കൂ​ല​മാ​യി പ്ര​തി​ക​രി​ക്കു​ക വ​ഴി വി​ഷ​മ​ഘ​ട്ട​ങ്ങ​ളി​ല്‍ ആ​ഗോ​ള സ​മൂ​ഹ​ത്തി​നൊ​പ്പം നി​ല്‍​ക്കു​മെ​ന്ന് ഇ​ന്ത്യ ഒ​രി​ക്ക​ല്‍​കൂ​ടി തെ​ളി​യി​ച്ചു. മ​ഹാ​വ്യാ​ധി​ക്കെ​തി​രാ​യ ഫ​ല​പ്ര​ദ​മാ​യ ത​ന്ത്രം മേ​ഖ​ലാ ത​ല​ത്തി​ലും ആ​ഗോ​ള ത​ല​ത്തി​ലും ന​ട​പ്പാ​ക്കു​ന്ന​തി​നു നാം ​മു​ന്‍​പ​ന്തി​യി​ല്‍ നി​ല​കൊ​ണ്ടു.

ഐ​ക്യ​രാ​ഷ്ട്ര സം​ഘ​ട​നാ സു​ര​ക്ഷാ കൗ​സി​ലി​ല്‍ സ്ഥി​ര​മ​ല്ലാ​ത്ത അം​ഗ​മാ​യി തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ടു​ന്ന​തി​ന് ഇ​ന്ത്യ​ക്ക് ആ​വേ​ശ​പൂ​ര്‍​ണ​മാ​യ പി​ന്‍​തു​ണ ല​ഭി​ച്ചു എ​ന്ന​തു രാ​ജ്യാ​ന്ത​ര ത​ല​ത്തി​ല്‍ ന​മു​ക്കു​ള്ള സ​ല്‍​പ്പേ​രു വെ​ളി​പ്പെ​ടു​ത്തു​ന്നു.

12. ന​മു​ക്കു വേ​ണ്ടി മാ​ത്ര​മാ​യി ജീ​വി​ക്കു​ക​യ​ല്ല, ലോ​ക​ത്തി​ന്റെ​യാ​കെ ക്ഷേ​മ​ത്തി​നാ​യി പ്ര​വ​ര്‍​ത്തി​ക്കു​ക എ​ന്ന​ത് ഇ​ന്ത്യ​യു​ടെ പാ​ര​മ്പ​ര്യ​മാ​ണ്. ഇ​ന്ത്യ​യു​ടെ സ്വാ​ശ്ര​യ​ത്വം എ​ന്ന​തു ലോ​ക​ത്തി​ല്‍​നി​ന്നു വി​ട്ടു​നി​ല്‍​ക്കു​ക​യോ അ​ക​ലം പാ​ലി​ക്കു​ക​യോ ചെ​യ്യാ​തെ സ്വ​യം പ​ര്യാ​പ്ത​ത കൈ​വ​രി​ക്കു​ക എ​ന്ന​താ​ണ്. സ്വ​ന്തം വ്യ​ക്തി​ത്വം നി​ല​നി​ര്‍​ത്തി​ക്കൊ​ണ്ടു​ത​ന്നെ ഇ​ന്ത്യ ലോ​ക സ​മ്പ​ദ്വ്യ​വ​സ്ഥ​യു​മാ​യി ഇ​ട​പ​ഴ​കു​മെ​ന്ന് ഇ​തി​ല്‍​നി​ന്ന് വ്യ​ക്ത​മാ​കു​ന്നു.

പ്രി​യ സ​ഹ പൗ​ര​ന്‍​മാ​രേ,
13. ന​മ്മു​ടെ മു​നി​മാ​ര്‍ പ​ണ്ട് പ​റ​ഞ്ഞ ’വ​സു​ധൈ​വ കു​ടും​ബം​കം’ അ​ഥ​വാ ആ​ഗോ​ള സ​മൂ​ഹം ഒ​രു കു​ടും​ബ​മാ​ണ് എ​ന്ന ആ​ശ​യം ശ​രി​യാ​ണെ​ന്നു ലോ​കം ഇ​പ്പോ​ള്‍ തി​രി​ച്ച​റി​യു​ന്നു. മാ​ന​വി​ക​ത​യ്ക്കു മു​ന്നി​ലു​ള്ള ഏ​റ്റ​വും വ​ലി​യ വെ​ല്ലു​വി​ളി​യോ​ടു പൊ​രു​താ​ന്‍ ലോ​കം ഒ​രു​മി​ക്കേ​ണ്ട​ത് അ​നി​വാ​ര്യ​മാ​യ സാ​ഹ​ച​ര്യ​ത്തി​ലും ന​മ്മു​ടെ അ​യ​ല്‍​പ​ക്ക​ത്തു​ള്ള ചി​ല​ര്‍ വി​പു​ലീ​ക​ര​ണ​ത്തി​നു​ള്ള അ​തി​സാ​ഹ​സി​ക​ത​യ്ക്കു ശ്ര​മി​ച്ചു. ന​മ്മു​ടെ അ​തി​ര്‍​ത്തി​ക​ള്‍ പ്ര​തി​രോ​ധി​ക്കു​തി​നാ​യി ന​മ്മു​ടെ ധീ​ര യോ​ദ്ധാ​ക്ക​ള്‍ ജീ​വ​ന്‍ ത്യ​ജി​ച്ചു.

ഭാ​ര​ത മാ​താ​വി​ന്റെ ഉ​ത്ത​മ​രാ​യ ആ ​മ​ക്ക​ള്‍ രാ​ഷ്ട്ര​ത്തി​ന്റെ അ​ഭി​മാ​ന​ത്തി​നാ​യി ജീ​വി​ക്കു​ക​യും ര​ക്ത​സാ​ക്ഷി​ത്വം വ​രി​ക്കു​ക​യും ചെ​യ്തു. ഗാ​ല്‍​വ​ന്‍ താ​ഴ്വ​ര​യി​ലെ ര​ക്ത​സാ​ക്ഷി​ക​ളെ രാ​ജ്യ​മൊ​ന്നാ​കെ അ​ഭി​വാ​ദ്യം ചെ​യ്യു​ന്നു. അ​വ​രു​ടെ കു​ടും​ബാം​ഗ​ങ്ങ​ളോ​ട് ഓ​രോ ഇ​ന്ത്യ​ക്കാ​ര​നും ക​ട​പ്പാ​ടു​ണ്ട്. സ​മാ​ധാ​ന​ത്തി​ല്‍ വി​ശ്വ​സി​ക്കു​മ്പോ​ഴും ക​ട​ന്നു​ക​യ​റ്റം ന​ട​ത്താ​നു​ള്ള ഏ​തു ശ്ര​മ​ത്തി​നും ശ​ക്ത​മാ​യ തി​രി​ച്ച​ടി ന​ല്‍​കാ​ന്‍ നാം ​പ്രാ​പ്ത​രാ​ണ് എ​ന്നാ​ണ് അ​വ​രു​ടെ പോ​ര്‍​വീ​ര്യം തെ​ളി​യി​ച്ചി​രി​ക്കു​ത്. അ​തി​ര്‍​ത്തി​ക​ള്‍ കാ​ക്കു​ക​യും ആ​ഭ്യ​ന്ത​ര സു​ര​ക്ഷ ഉ​റ​പ്പാ​ക്കു​ക​യും ചെ​യ്യു​ന്ന സാ​യു​ധ സേ​ന​യി​ലും സ​മാ​ന്ത​ര സൈ​നി​ക വി​ഭാ​ഗ​ങ്ങ​ളി​ലും പൊ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​രി​ലും നാം ​അ​ഭി​മാ​നം കൊ​ള്ളു​ന്നു.

14. കോ​വി​ഡ് 19 നെ​തി​രാ​യ പോ​രാ​ട്ട​ത്തി​ല്‍ ജീ​വ​നും ഉ​പ​ജീ​വ​ന​വും പ്ര​ധാ​ന​പ്പെ​ട്ട​താ​ണെ​ന്നു ഞാ​ന്‍ ക​രു​തു​ന്നു. എ​ല്ലാ​വ​രു​ടെ​യും, വി​ശേ​ഷി​ച്ച് ക​ര്‍​ഷ​ക​രു​ടെ​യും ചെ​റു​കി​ട സം​രം​ഭ​ക​രു​ടെ​യും നേ​ട്ട​ത്തി​നാ​യി സ​മ്പ​ദ്വ്യ​വ​സ്ഥ​യെ പു​ന​രു​ജ്ജീ​വി​പ്പി​ക്കു​തി​നു​ള്ള പ​രി​ഷ്കാ​ര​ങ്ങ​ള്‍ ന​ട​പ്പാ​ക്കു​ന്ന​തി​നു​ള്ള അ​വ​സ​ര​മാ​യി നാം ​ഇ​പ്പോ​ഴ​ത്തെ പ്ര​തി​സ​ന്ധി​യെ ക​ണ്ടു.

കാ​ര്‍​ഷി​ക മേ​ഖ​ല​യി​ല്‍ നാ​ഴി​ക​ക്ക​ല്ലാ​യ പ​രി​ഷ്കാ​ര​ങ്ങ​ള്‍ ന​ട​പ്പാ​ക്കി. ക​ര്‍​ഷ​ക​ര്‍​ക്ക് ഇ​പ്പോ​ള്‍ ത​ട​സ്‌​സ​ങ്ങ​ളി​ല്ലാ​തെ രാ​ജ്യ​ത്തെ​ങ്ങും വ്യാ​പാ​രം ന​ട​ത്താ​നും അ​തു​വ​ഴി ഉ​ല്‍​പ​ന്ന​ങ്ങ​ള്‍​ക്കു മി​ക​ച്ച വി​ല നേ​ടി​യെ​ടു​ക്കാ​നും സാ​ധി​ക്കു​ന്നു. ക​ര്‍​ഷ​ക​ര്‍​ക്കു മേ​ല്‍ ഏ​ര്‍​പ്പെ​ടു​ത്തി​യി​രു​ന്ന ചി​ല നി​യ​ന്ത്ര​ണ​ങ്ങ​ള്‍ ഇ​ല്ലാ​താ​ക്കു​ന്ന​തി​നാ​യി അ​വ​ശ്യ വ​സ്തു നി​യ​മം ഭേ​ദ​ഗ​തി ചെ​യ്തു. ഇ​തു ക​ര്‍​ഷ​ക​രു​ടെ വ​രു​മാ​നം വ​ര്‍​ദ്ധി​പ്പി​ക്കു​ന്ന​തി​നും സ​ഹാ​യ​ക​മാ​കും.

പ്രി​യ സ​ഹ പൗ​ര​ന്മാ​രെ,

15. 2020 ൽ ​ചി​ല ക​ഠി​ന​മാ​യ പാ​ഠ​ങ്ങ​ളാ​ണ് നാം ​പ​ഠി​ച്ച​ത്. പ്ര​കൃ​തി​യു​ടെ അ​ധി​പ​രാ​ണ് മ​നു​ഷ്യ​ര്‍ എ​ന്ന തെ​റ്റാ​യ ചി​ന്ത ഈ ​അ​ദൃ​ശ്യ​മാ​യ വൈ​റ​സ് ത​ക​ർ​ത്തു​ക​ള​ഞ്ഞു. ന​മ്മു​ടെ തെ​റ്റ് തി​രു​ത്താ​ൻ ഇ​നി​യും സ​മ​യ​മു​ണ്ട് എ​ന്നാ​ണ് ഞാ​ൻ വി​ശ്വ​സി​ക്കു​ന്ന​ത്, അ​ങ്ങ​നെ പ്ര​കൃ​തി​യു​മാ​യി സ​ന്തു​ല​ന​ത്തി​ൽ ജീ​വി​ക്കാ​നും. ആ​ഗോ​ള സ​മൂ​ഹ​ത്തി​ന് ത​ങ്ങ​ളു​ടെ പൊ​തു​വാ​യ ഒ​രു വി​ധി​യെ​പ്പ​റ്റി അ​വ​ബോ​ധം ഉ​ണ്ടാ​ക്കാ​ൻ കാ​ലാ​വ​സ്ഥ​വ്യ​തി​യാ​നം പോ​ലെ ത​ന്നെ ഈ ​മ​ഹാ​മാ​രി​യും ഉ​പ​ക​രി​ച്ചി​രി​ക്കു​ന്നു.

എ​ന്‍റെ വീ​ക്ഷ​ണ​ത്തി​ല്‍, ’സ​മ്പ​ദ് വ്യ​വ​സ്ഥ കേ​ന്ദ്രീ​കൃ​ത ഉ​ൾ​പ്പെ​ടു​ത്ത​ലി’ നേ​ക്കാ​ൾ, ന്ധ​മ​നു​ഷ്യ കേ​ന്ദ്രീ​കൃ​ത പ​ങ്കാ​ളി​ത്ത​ത്തി​ന്’ ആ​ണ് നി​ല​വി​ലെ സാ​ഹ​ച​ര്യ​ത്തി​ൽ കൂ​ടു​ത​ൽ പ്രാ​ധാ​ന്യം. ഈ ​മാ​റ്റം എ​ത്ര വ​ലു​താ​കു​മോ മ​നു​ഷ്യ​കു​ല​ത്തി​ന് അ​ത് അ​ത്ര​യും ഗു​ണ​ക​ര​മാ​യി ഭ​വി​ക്കും. ഇ​രു​ത്തി​യൊ​ന്നാം നൂ​റ്റാ​ണ്ടി​നെ ഭാ​വി​ത​ല​മു​റ സ്മ​രി​ക്കേ​ണ്ട​ത്, വ്യ​ത്യാ​സ​ങ്ങ​ൾ മ​റ​ന്ന്, ഭൂ​മി​യെ സം​ര​ക്ഷി​ക്കാ​നാ​യി മ​നു​ഷ്യ​കു​ലം ഒ​രു​മി​ച്ച ഒ​രു നൂ​റ്റാ​ണ്ട് എ​ന്ന പേ​രി​ൽ ആ​യി​രി​ക്ക​ണം.

16. പ്ര​കൃ​തി മാ​താ​വി​ന് മു​ൻ​പി​ൽ നാം ​എ​ല്ലാ​വ​രും സ​മ​ൻ​മാ​രാ​ണ് എ​ന്നും, ന​മ്മു​ടെ നി​ല​നി​ൽ​പ്പി​നും വ​ള​ർ​ച്ച​യ്ക്കും ന​മു​ക്കു​ചു​റ്റും ഉ​ള്ള​വ​രെ ന​മു​ക്ക് ആ​ശ്ര​യി​ച്ചേ മ​തി​യാ​കൂ എ​ന്നു​മു​ള്ള​താ​ണ് ര​ണ്ടാ​മ​ത്തെ പാ​ഠം. മ​നു​ഷ്യ​സ​മൂ​ഹം നി​ർ​മ്മി​ച്ച കൃ​ത്രി​മ​മാ​യ വേ​ലി​ക്കെ​ട്ടു​ക​ൾ​ക്കു​ളി​ൽ കൊ​റോ​ണ​വൈ​റ​സ് ഒ​തു​ങ്ങി നി​ന്നി​ട്ടി​ല്ല. ഇ​ത് വി​ര​ൽ​ചൂ​ണ്ടു​ന്ന​ത് മ​നു​ഷ്യ​നി​ർ​മ്മി​ത​മാ​യ വ്യ​ത്യാ​സ​ങ്ങ​ൾ, മു​ൻ​ധാ​ര​ണ​ക​ൾ, ത​ട​സ്‌​സ​ങ്ങ​ൾ എ​ന്നി​വ​യ്ക്ക് അ​പ്പു​റം നാം ​വ​ള​രേ​ണ്ട​തു​ണ്ട് എ​ന്ന വി​ശ്വാ​സ​ത്തി​ലേ​യ്ക്കാ​ണ്.

അ​നു​ക​മ്പ​യും പ​ര​സ്പ​ര സ​ഹാ​യ​വു​മാ​ണ് ഭാ​ര​തീ​യ​ർ ത​ങ്ങ​ളു​ടെ അ​ടി​സ്ഥാ​ന മൂ​ല്യ​ങ്ങ​ൾ ആ​യി സ്വീ​ക​രി​ച്ചി​രി​ക്കു​ന്ന​ത്. ന​മ്മു​ടെ ക​ർ​മ്മ പ​ഥ​ങ്ങ​ളി​ൽ ഇ​വ കൊ​ണ്ടു​വ​രു​വാ​നും അ​തു​വ​ഴി ഇ​വ​യെ ശ​ക്തി​പ്പെ​ടു​ത്താ​നും നാം ​ശ്ര​മി​ക്കേ​ണ്ട​തു​ണ്ട്. എ​ങ്കി​ൽ മാ​ത്ര​മേ ശോ​ഭ​ന​മാ​യ ഒ​രു ഭാ​വി ന​മു​ക്ക് നി​ർ​മി​ക്കാ​നാ​കൂ.

17. മൂ​ന്നാ​മ​ത്തെ പാ​ഠം ന​മ്മു​ടെ ആ​രോ​ഗ്യ സം​വി​ധാ​ന​ങ്ങ​ളെ ശ​ക്തി​പ്പെ​ടു​ത്തു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ടാ​ണ്. കോ​വി​ഡി​നെ​തി​രാ​യ പോ​രാ​ട്ട​ത്തി​ന് നേ​തൃ​ത്വം ന​ൽ​കു​ന്ന​ത് സ​ർ​ക്കാ​ർ ആ​ശു​പ​ത്രി​ക​ളും ല​ബോ​റ​ട്ട​റി​ക​ളും ആ​ണ്. കോ​വി​ഡി​നെ ഫ​ല​പ്ര​ദ​മാ​യി പ്ര​തി​രോ​ധി​ക്കാ​ൻ ന​മ്മു​ടെ രാ​ജ്യ​ത്തെ പാ​വ​പ്പെ​ട്ട ജ​ന​ങ്ങ​ൾ​ക്ക് പൊ​തു ആ​രോ​ഗ്യ സേ​വ​ന​ങ്ങ​ൾ ഏ​റെ ഗു​ണം ചെ​യ്തു. ഇ​ത് ക​ണ​ക്കി​ലെ​ടു​ത്ത് പൊ​തു ആ​രോ​ഗ്യ സം​വി​ധാ​ന​ങ്ങ​ൾ ശ​ക്തി​പ്പെ​ടു​ത്തു​ക​യും വി​ക​സി​പ്പി​ക്കു​ക​യും വേ​ണം.

18. നാ​ലാ​മ​ത്തെ പാ​ഠം ശാ​സ്ത്ര സാ​ങ്കേ​തി​ക വി​ദ്യ​യു​മാ​യി ബ​ന്ധ​പ്പെ​ട്ടാ​ണ്. ഈ ​മേ​ഖ​ല​യി​ലെ വി​ക​സ​ന​ങ്ങ​ൾ​ക്ക് പ്രോ​ത്സാ​ഹ​നം ന​ൽ​കേ​ണ്ട​തി​ന്റെ ആ​വ​ശ്യ​ക​ത ഈ ​മ​ഹാ​മാ​രി ന​മു​ക്ക് പ​ഠി​പ്പി​ച്ചു ത​ന്നു. ലോ​ക്ഡൗ​ൺ കാ​ല​യ​ള​വി​ലും അ​തേ​ത്തു​ട​ർ​ന്നു​ള്ള അ​ൺ​ലോ​ക് കാ​ല​ത്തും ഭ​ര​ണ​നി​ർ​വ​ഹ​ണം, വി​ദ്യാ​ഭ്യാ​സം, വ്യാ​പാ​രം, കാ​ര്യാ​ല​യ പ്ര​വ​ർ​ത്ത​നം, സാ​മൂ​ഹി​ക​ബ​ന്ധ​ങ്ങ​ൾ എ​ന്നി​വ​യ്ക്കു​ള്ള പ്ര​ധാ​ന ഉ​പാ​ധി​യാ​യി വി​വ​ര​വി​നി​മ​യ സാ​ങ്കേ​തി​ക വി​ദ്യ മാ​റി. ജീ​വ​നു​ക​ൾ ര​ക്ഷി​ക്കു​ക, ദൈ​നം​ദി​ന പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ മു​ട​ക്ക​മി​ല്ലാ​തെ ന​ട​ത്തു​ക എ​ന്നീ ഇ​ര​ട്ട ല​ക്ഷ്യ​ങ്ങ​ൾ കൈ​വ​രി​ക്കാ​ൻ ഇ​ത് ഏ​റെ സ​ഹാ​യി​ച്ചു.

19. ത​ങ്ങ​ളു​ടെ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ഫ​ല​പ്ര​ദ​മാ​യി ന​ട​പ്പി​ലാ​ക്കാ​ൻ കേ​ന്ദ്ര സം​സ്ഥാ​ന സ​ർ​ക്കാ​രു​ക​ളു​ടെ കാ​ര്യാ​ല​യ​ങ്ങ​ൾ വെ​ർ​ച്വ​ൽ സം​വി​ധാ​ന​ങ്ങ​ളെ ഫ​ല​പ്ര​ദ​മാ​യി ഉ​പ​യോ​ഗി​ക്കു​ന്നു. ന​മ്മു​ടെ നീ​തി​ന്യാ​യ വ്യ​വ​സ്ഥ​യും വെ​ർ​ച്ച്വ​ൽ കോ​ട​തി ന​ട​പ​ടി​ക​ൾ ന​ട​ത്തി വ​രു​ന്നു. രാ​ഷ്ട്ര​പ​തി​ഭ​വ​നി​ലും വെ​ർ​ച്വ​ൽ സ​മ്മേ​ള​ന​ങ്ങ​ൾ അ​ട​ക്ക​മു​ള്ള നി​ര​വ​ധി പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് നാം ​സാ​ങ്കേ​തി​ക വി​ദ്യ​യു​ടെ സ​ഹാ​യം ഉ​പ​യോ​ഗി​ച്ചു. ഐ​ടി, വി​വ​ര വി​നി​മ​യ സം​വി​ധാ​ന​ങ്ങ​ൾ ഇ​ലേ​ണി​ങ്, വി​ദൂ​ര വി​ദ്യാ​ഭ്യാ​സം എ​ന്നി​വ കൂ​ടു​ത​ൽ പ്രോ​ത്സാ​ഹി​പ്പി​ച്ചു. വീ​ട്ടി​ലി​രു​ന്ന് കൊ​ണ്ടു​ള്ള ജോ​ലി നി​ര​വ​ധി മേ​ഖ​ല​ക​ളി​ൽ സാ​ധാ​ര​ണ​മാ​യി.

സാ​മ്പ​ത്തി​ക രം​ഗ​ത്തെ ന​യി​ക്കാ​ൻ, ന​മ്മു​ടെ രാ​ജ്യ​ത്തെ നി​ര​വ​ധി പൊ​തു​സ്വ​കാ​ര്യ മേ​ഖ​ല​ക​ളി​ലെ സ്ഥാ​പ​ന​ങ്ങ​ൾ​ക്ക് സാ​ങ്കേ​തി​ക​വി​ദ്യ ശ​ക്തി​പ​ക​ർ​ന്നു. അ​ങ്ങ​നെ പ്ര​കൃ​തി​യു​മാ​യി സ​ന്തു​ല​നം പാ​ലി​ച്ചു​കൊ​ണ്ട് ശാ​സ്ത്ര​സാ​ങ്കേ​തി​ക​വി​ദ്യ​യു​ടെ ഉ​പ​യോ​ഗ​പ്പെ​ടു​ത്തു​ന്ന​ത് ന​മ്മു​ടെ നി​ല​നി​ൽ​പ്പി​നെ​യും വ​ള​ർ​ച്ച​യും ഗു​ണ​ക​ര​മാ​യ ബാ​ധി​ക്കു​മെ​ന്ന് നാം ​തി​രി​ച്ച​റി​ഞ്ഞു.

20. ഈ ​പാ​ഠ​ങ്ങ​ൾ മ​നു​ഷ്യ​കു​ല​ത്തി​ന് ഗു​ണ​ക​ര​മാ​യി ഭ​വി​ക്കും. ന​മ്മു​ടെ യു​വ ത​ല​മു​റ ഈ ​പാ​ഠ​ങ്ങ​ളെ​ല്ലാം പ​ഠി​ച്ചു​ക​ഴി​ഞ്ഞു. അ​തു​കൊ​ണ്ട് ത​ന്നെ ഇ​ന്ത്യ​യു​ടെ ഭാ​വി സു​ര​ക്ഷി​ത ക​ര​ങ്ങ​ളി​ലാ​ണെ​ന്നും ഞാ​ൻ വി​ശ്വ​സി​ക്കു​ന്നു. ഈ ​കോ​വി​ഡ് കാ​ലം ന​മ്മു​ക്ക്, പ്ര​ത്യേ​കി​ച്ച് ന​മ്മു​ടെ യു​വ​ത​യ്ക്ക് ക​ഠി​ന​മാ​യി​രു​ന്നു. വി​ദ്യാ​ഭ്യാ​സ​സ്ഥാ​പ​ന​ങ്ങ​ൾ താ​ത്കാ​ലി​ക​മാ​യി അ​ട​ച്ച​ത് ന​മ്മു​ടെ ആ​ൺ​കു​ട്ടി​ക​ൾ​ക്കും പെ​ൺ​കു​ട്ടി​ക​ൾ​ക്കും ആ​ശ​ങ്ക​ക​ൾ സ​മ്മാ​നി​ക്കാ​ൻ സാ​ധ്യ​ത​യു​ണ്ട്; കു​റ​ച്ചു കാ​ല​ത്തേ​യ്ക്ക് എ​ങ്കി​ലും അ​വ​രു​ടെ സ്വ​പ്ന​ങ്ങ​ൾ​ക്കും അ​ഭി​ലാ​ഷ​ങ്ങ​ൾ​ക്കും മേ​ൽ ക​രി​നി​ഴ​ൽ വീ​ഴ്ത്താ​നും.

എ​ങ്കി​ലും ഈ ​ദു​ർ​ഘ​ട​സ്ഥി​തി അ​ധി​ക​നാ​ൾ തു​ട​രി​ല്ലെ​ന്ന് അ​വ​രെ ഓ​ർ​മ്മി​പ്പി​ക്കാ​ൻ ഞാ​ൻ ആ​ഗ്ര​ഹി​ക്കു​ക​യാ​ണ്, ത​ങ്ങ​ളു​ടെ സ്വ​പ്ന​ങ്ങ​ൾ യാ​ഥാ​ർ​ഥ്യ​മാ​ക്കാ​നു​ള്ള ശ്ര​മ​ങ്ങ​ൾ ഉ​പേ​ക്ഷി​ക്ക​രു​തെ​ന്നും. വ​ലി​യ ത​ക​ർ​ച്ച​ക​ൾ​ക്ക് ശേ​ഷം വീ​ണ്ടെ​ടു​ക്ക​പ്പെ​ട്ട സ​മൂ​ഹ​ങ്ങ​ളു​ടെ​യും സാ​മ്പ​ത്തി​ക രം​ഗ​ങ്ങ​ളു​ടെ​യും രാ​ജ്യ​ങ്ങ​ളു​ടെ​യും ച​രി​ത്ര​ത്താ​ൽ നി​റ​ഞ്ഞ​താ​ണ് ന​മ്മു​ടെ ഭൂ​ത​കാ​ലം. ഞാ​ൻ ഉ​റ​ച്ചു​വി​ശ്വ​സി​ക്കു​ന്നു, ന​മ്മു​ടെ രാ​ജ്യ​ത്തെ​യും ന​മ്മു​ടെ യു​വാ​ക്ക​ളെ​യും ശോ​ഭ​ന​മാ​യ ഒ​രു ഭാ​വി കാ​ത്തി​രി​പ്പു​ണ്ട്.

21.ന​മ്മു​ടെ കു​ട്ടി​ക​ളു​ടെ​യും യു​വാ​ക്ക​ൾ​ക്ക​ളു​ടെ​യും ഭാ​വി​യി​ലെ വി​ദ്യാ​ഭ്യാ​സ ആ​വ​ശ്യ​ങ്ങ​ൾ നി​റ​വേ​റ്റു​ന്ന​തി​നാ​യി പു​തി​യ ദേ​ശീ​യ വി​ദ്യാ​ഭ്യാ​സ ന​യം ന​ട​പ്പാ​ക്കാ​ൻ കേ​ന്ദ്ര സ​ർ​ക്കാ​ർ തീ​രു​മാ​നി​ച്ചു. ഈ ​ന​യം ന​ട​പ്പാ​കു​ന്ന​തോ​ടെ നൂ​ത​ന​വും ഗു​ണ​നി​ല​വാ​ര​മു​ള്ള​തു​മാ​യ വി​ദ്യാ​ഭ്യാ​സ സ​മ്പ്ര​ദാ​യം ആ​വി​ഷ്ക്ക​രി​ക്കാ​നും ഭാ​വി​യി​ലെ വെ​ല്ലു​വി​ളി​ക​ളെ അ​വ​സ​ര​ങ്ങ​ളാ​ക്കി മാ​റ്റാ​ൻ ക​ഴി​യു​ന്ന ഒ​രു പു​തി​യ ഇ​ന്ത്യ​യ്ക്ക് അ​ര​ങ്ങൊ​രു​ങ്ങു​മെ​ന്നും എ​നി​ക്ക് ഉ​റ​പ്പു​ണ്ട്.

ന​മ്മു​ടെ യു​വാ​ക്ക​ൾ​ക്ക് അ​വ​രു​ടെ താ​ല്പ​ര്യ​ങ്ങ​ൾ​ക്കും ക​ഴി​വു​ക​ൾ​ക്കും അ​നു​സൃ​ത​മാ​യി വി​ഷ​യ​ങ്ങ​ൾ സ്വ​ത​ന്ത്ര​മാ​യി തി​ര​ഞ്ഞെ​ടു​ക്കാ​ൻ ക​ഴി​യും. അ​വ​രു​ടെ ക​ഴി​വ് തി​രി​ച്ച​റി​യാ​ൻ അ​വ​ർ​ക്ക് അ​വ​സ​ര​മു​ണ്ടാ​കും. ന​മ്മു​ടെ ഭാ​വി​ത​ല​മു​റ​യ്ക്ക് അ​ത്ത​രം ക​ഴി​വു​ക​ളു​ടെ ശ​ക്തി​യി​ൽ തൊ​ഴി​ൽ നേ​ടാ​ൻ സാ​ധി​ക്കു​മെ​ന്ന് മാ​ത്ര​മ​ല്ല മ​റ്റു​ള്ള​വ​ർ​ക്കാ​യി തൊ​ഴി​ല​വ​സ​ര​ങ്ങ​ൾ സൃ​ഷ്ടി​ക്കാ​നും ക​ഴി​യും.

22. ദൂ​ര​വ്യാ​പ​ക​മാ​യ പ്ര​ത്യാ​ഘാ​ത​ങ്ങ​ളു​ള​വാ​ക്കു​ന്ന ഒ​രു ദീ​ർ​ഘ​കാ​ല ദ​ർ​ശ​ന​മാ​ണ് പു​തി​യ ന്ധ​ദേ​ശീ​യ വി​ദ്യാ​ഭ്യാ​സ ന​യം’. ഇ​ത് വി​ദ്യാ​ഭ്യാ​സ മേ​ഖ​ല​യി​ൽ ന്ധ​ഉ​ൾ​ക്കൊ​ള്ള​ൽ ’, ന്ധ​നൂ​ത​ന​ത്വം’, ന്ധ​സ്ഥാ​പ​ന​വ​ത്ക്ക​ര​ണം ’ എ​ന്നീ സം​സ്കാ​ര​ങ്ങ​ൾ ശ​ക്തി​പ്പെ​ടു​ത്തും. യു​വ​മ​ന​സ്‌​സു​ക​ളെ നൈ​സ​ര്‍​ഗ്ഗി​ക​മാ​യി വ​ള​രാ​ൻ സ​ഹാ​യി​ക്കു​ന്ന​തി​ന് മാ​തൃ​ഭാ​ഷ​യി​ൽ വി​ദ്യാ​ഭ്യാ​സം ല​ഭ്യ​മാ​ക്കേ​ണ്ട​തി​ന്റെ ആ​വ​ശ്യ​ക​ത പു​തി​യ ന​യം ഊ​ന്നി​പ്പ​റ​യു​ന്നു. ഇ​ത് ഇ​ന്ത്യ​ൻ ഭാ​ഷ​ക​ളെ​യും രാ​ജ്യ​ത്തി​ന്റെ ഐ​ക്യ​ത്തെ​യും ശ​ക്തി​പ്പെ​ടു​ത്തും. ശ​ക്ത​മാ​യ രാ​ഷ്ട്രം കെ​ട്ടി​പ്പ​ടു​ക്കു​ന്ന​തി​ന് യു​വ​ജ​ന​ങ്ങ​ളു​ടെ ശാ​ക്തീ​ക​ര​ണം അ​നി​വാ​ര്യ​മാ​ണ്. ഈ ​ദി​ശ​യി​ലെ ശ​രി​യാ​യ ന​ട​പ​ടി​യാ​ണ് ന്ധ​ദേ​ശീ​യ വി​ദ്യാ​ഭ്യാ​സ ന​യം’.

എ​ന്റെ പ്രി​യ​പ്പെ​ട്ട സ​ഹ​പൗ​ര​ന്മാ​രെ,

23. പ​ത്തു​ദി​വ​സം മു​മ്പാ​ണ് അ​യോ​ദ്ധ്യ​യി​ലെ ശ്രീ​രാ​മ ജ​ന്മ​ഭൂ​മി​യി​ൽ ക്ഷേ​ത്ര നി​ർ​മ്മാ​ണം ആ​രം​ഭി​ച്ച​ത്. തീ​ർ​ച്ച​യാ​യും അ​ത് എ​ല്ലാ​വ​ർ​ക്കും അ​ഭി​മാ​ന നി​മി​ഷ​മാ​യി​രു​ന്നു. രാ​ജ്യ​ത്തെ ജ​ന​ങ്ങ​ൾ വ​ള​രെ​ക്കാ​ലം സം​യ​മ​ന​വും ക്ഷ​മ​യും കൈ​വി​ടാ​തെ നീ​തി​ന്യാ​യ വ്യ​വ​സ്ഥ​യി​ൽ അ​ച​ഞ്ച​ല​മാ​യ വി​ശ്വാ​സം പ്ര​ക​ടി​പ്പി​ച്ചു. നീ​തി​ന്യാ​യ ന​ട​പ​ടി​ക​ളി​ലൂ​ടെ​യാ​ണ് രാ​മ ജ​ന്മ​ഭൂ​മി പ്ര​ശ്നം പ​രി​ഹ​രി​ച്ച​ത്. ബ​ന്ധ​പ്പെ​ട്ട എ​ല്ലാ ക​ക്ഷി​ക​ളും, ജ​ന​ങ്ങ​ളും സു​പ്രീം കോ​ട​തി വി​ധി ആ​ദ​ര​പൂ​ർ​വ്വം അം​ഗീ​ക​രി​ക്കു​ക​യും, സ​മാ​ധാ​നം, അ​ഹിം​സ, സ്നേ​ഹം, ഐ​ക്യം എ​ന്നി​വ​യി​ലൂ​ന്നി​യ ഇ​ന്ത്യ​ൻ ധാ​ർ​മ്മി​ക​ത ലോ​ക​ത്തി​ന് മു​ന്നി​ൽ പ്ര​ദ​ർ​ശി​പ്പി​ക്കു​ക​യും ചെ​യ്തു. എ​ല്ലാ സ​ഹ പൗ​ര​ന്മാ​രു​ടെ​യും സ്തു​ത്യ​ര്‍​ഹ​മാ​യ പെ​രു​മാ​റ്റ​ത്തെ ഞാ​ൻ അ​ഭി​ന​ന്ദി​ക്കു​ന്നു.

പ്രി​യ സ​ഹ​പൗ​ര​ന്മാ​രെ,

24. ഇ​ന്ത്യ സ്വാ​ത​ന്ത്ര്യം നേ​ടി​യ അ​വ​സ​ര​ത്തി​ൽ ജ​നാ​ധി​പ​ത്യ​ത്തി​ല​ധി​ഷ്ഠി​ത​മാ​യ ഭ​ര​ണ​ക്ര​മം എ​ന്ന ന​മ്മു​ടെ പ​രീ​ക്ഷ​ണം അ​ധി​ക​കാ​ലം നി​ല​നി​ൽ​ക്കി​ല്ലെ​ന്ന് പ​ല​രും പ്ര​വ​ചി​ച്ചു. ന​മ്മു​ടെ പു​രാ​ത​ന​മാ​യ പാ​ര​മ്പ​ര്യ​വും സ​മ്പ​ന്ന​മാ​യ വൈ​വി​ധ്യ​വും ജ​നാ​ധി​പ​ത്യ​വ​ൽ​ക്ക​ര​ണ​ത്തി​നു​ള്ള ത​ട​സ്‌​സ​ങ്ങ​ളാ​യി അ​വ​ർ ക​ണ്ടു. എ​ന്നാ​ൽ ജ​നാ​ധി​പ​ത്യ​ത്തെ ന​മ്മു​ടെ ശ​ക്തി​യാ​യി പ​രി​പോ​ഷി​പ്പി​ച്ചു കൊ​ണ്ട് ലോ​ക​ത്തെ ത​ന്നെ ഏ​റ്റ​വും ഊ​ർ​ജ്ജ്വ​സ്വ​ല​മാ​യ ജ​നാ​ധി​പ​ത്യ സം​വി​ധാ​ന​മാ​യി നാം ​മാ​റി. മാ​ന​വി​ക​ത​യു​ടെ ഉ​ന്ന​തി​ക്കാ​യി തു​ട​ർ​ന്നും സു​പ്ര​ധാ​ന പ​ങ്കാ​ണ് ഇ​ന്ത്യ​ക്ക് വ​ഹി​ക്കാ​നു​ള്ള​ത്.

25. മ​ഹാ​മാ​രി​യെ നേ​രി​ടു​ന്ന​തി​നാ​യി നി​ങ്ങ​ൾ ഓ​രോ​രു​ത്ത​രും പ്ര​ക​ടി​പ്പി​ച്ച ക്ഷ​മ​യും വി​വേ​ക​വും ലോ​ക​മെ​മ്പാ​ടും അ​ഭി​ന​ന്ദി​ക്ക​പ്പെ​ടു​ന്നു. തു​ട​ർ​ന്നും നി​ങ്ങ​ൾ ഓ​രോ​രു​ത്ത​രും ജാ​ഗ്ര​ത കൈ​വി​ടാ​തെ ഉ​ത്ത​ര​വാ​ദി​ത്ത​ത്തോ​ടെ പ്ര​വ​ർ​ത്തി​ക്കു​മെ​ന്ന് എ​നി​ക്ക് ഉ​റ​പ്പു​ണ്ട്.

26. ആ​ഗോ​ള സ​മൂ​ഹ​ത്തി​ന്റെ ബൗ​ദ്ധി​ക​വും ആ​ത്മീ​യ​വു​മാ​യ സ​മ്പു​ഷ്ടീ​ക​ര​ണ​ത്തി​നും ലോ​ക​സ​മാ​ധാ​നം പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്ന​തി​നും ധാ​രാ​ളം സം​ഭാ​വ​ന​ക​ൾ ന​മു​ക്ക് ന​ല്കാ​നു​ണ്ട്. എ​ല്ലാ​വ​രു​ടെ​യും ക്ഷേ​മ​ത്തി​നാ​യി ഞാ​ൻ ചൈ​ത​ന്യ​വ​ത്താ​യ ഈ ​പ്രാ​ർ​ത്ഥ​ന ന​ട​ത്തു​ന്നു:

सर्वे भवन्तु सुखिनः, सर्वे सन्तु निरामयाः ।

सर्वे भद्राणि पश्यन्तु, मा कश्चिद् दुःखभाग् भवेत् ।ക

​അ​ര്‍​ഥം:

എ​ല്ലാ​വ​രും സ​ന്തോ​ഷ​മാ​യി​രി​ക്ക​ട്ടെ,
എ​ല്ലാ​വ​രും രോ​ഗ​ത്തി​ൽ നി​ന്ന് മു​ക്ത​രാ​ക​ട്ടെ,
എ​ല്ലാ​വ​രും ശു​ഭ​ക​ര​മാ​യ​ത് കാ​ണ​ട്ടെ,
ആ​രും സ​ങ്ക​ട​പ്പെ​ടാ​തി​രി​ക്ക​ട്ടെ.

സാ​ർ​വ​ത്രി​ക​മാ​യ ക്ഷേ​മ​ത്തി​നു​ള്ള ഈ ​പ്രാ​ർ​ത്ഥ​ന ന​ല്കു​ന്ന സ​ന്ദേ​ശം മ​നു​ഷ്യ​രാ​ശി​ക്കു​ള്ള ഇ​ന്ത്യ​യു​ടെ അ​തു​ല്യ വ​ര​ദാ​ന​മാ​ണ്.

27. 74ാം സ്വാ​ത​ന്ത്ര്യ ദി​ന ത​ലേ​ന്ന് ഞാ​ൻ നി​ങ്ങ​ൾ ഓ​രോ​രു​ത്ത​രെ​യും വീ​ണ്ടും അ​ഭി​ന​ന്ദി​ക്കു​ന്നു. എ​ല്ലാ​വ​ർ​ക്കും ആ​യു​രാ​രോ​ഗ്യ​വും, ശോ​ഭ​ന​മാ​യ ഭാ​വി​യും നേ​രു​ന്നു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top