നടക്കാവ്: കോഴിക്കോട് മുൻസിപ്പൽ കോർപറേഷൻ ബസ് യാത്രക്കാരുടെ സൗകര്യം വർധിപ്പിക്കുന്നതിന്റെ ഭാഗമായി നഗരത്തിലെ 32 ബസ് ഷെൽട്ടറുകൾ പുനരുദ്ധാരണം നടത്തി വരുന്നു. ഇതിന്റെ ഭാഗമായി ഇവയിൽ ഉൾപ്പെട്ട മാനാഞ്ചിറ എസ് ബി ഐക്ക് സമീപം, മുതലക്കുളം ബസ് ബേ, നടക്കാവ് വണ്ടിപ്പേട്ട എന്നിവിടങ്ങളിലെ പുനരുദ്ധരിക്കപ്പെട്ട ബസ് ഷെൽട്ടറുകളുടെ ഉദ്ഘാടനം നാളെ വൈകിട്ട് 4 മണിക്ക് മേയർ തോട്ടത്തിൽ രവീന്ദ്രൻ നിർവഹിക്കും.ഡെപ്യൂട്ടി മേയർ മീര ദർശക് ചടങ്ങിൽ അധ്യക്ഷത വഹിക്കും.
പുനരുദ്ധരിക്കപ്പെട്ട ബസ് ഷെൽട്ടറുകളുടെ ഉദ്ഘാടനം നാളെ വൈകിട്ട് 4 മണിക്ക്
By
August 14, 2020 4:05 pm