Breaking News

സ്പീക്കറുടേത് ഒളിച്ചോട്ടം; സഭാ ടി വി യുടെ ഉദ്ഘാടന ചടങ്ങ് ബഹിഷ്കരിക്കുമെന്ന് ചെന്നിത്തല

തി​രു​വ​ന​ന്ത​പു​രം: സ​ഭാ ടി​വി​യു​ടെ ഉ​ദ്ഘാ​ട​ന ച​ട​ങ്ങ് ബ​ഹി​ഷ്ക​രി​ക്കു​മെ​ന്ന് പ്ര​തി​പ​ക്ഷ നേ​താ​വ് ര​മേ​ശ് ചെ​ന്നി​ത്ത​ല. പു​റ​ത്താ​ക്ക​ൽ പ്ര​മേ​യ​ത്തി​ന് പ്ര​തി​പ​ക്ഷം നോ​ട്ടീ​സ് ന​ൽ​കി​യ സ്പീ​ക്ക​ര്‍​ക്കൊ​പ്പം ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ക്കാ​നാ​കി​ല്ലെ​ന്നും ചെ​ന്നി​ത്ത​ല വി​ശ​ദീ​ക​രി​ച്ചു. സ്പീ​ക്ക​റെ നീ​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ടു​കൊ​ണ്ടു​ള്ള പ്ര​മേ​യ​ത്തി​ൽ നി​ന്ന് സ്പീ​ക്ക​ർ ഒ​ളി​ച്ചോ​ടു​ന്ന​ത് ശ​രി​യ​ല്ലെ​ന്നും ചെ​ന്നി​ത്ത​ല പ​റ​ഞ്ഞു.
‌‌‌‌‌‌
ഓ​ഗ​സ്റ്റ് 17ന് ​ലോ​ക്സ​ഭ സ്പീ​ക്ക​ര്‍ ഓം ​ബി​ര്‍​ല​യാ​ണ് ഓ​ണ്‍​ലൈ​ന്‍ വ​ഴി സ​ഭ ടി​വി​യു​ടെ ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ക്കു​ന്ന​ത്. നി​യ​മ​സ​ഭ ന​ട​പ​ടി​ക​ള്‍ ജ​ന​ങ്ങ​ളി​ലേ​ക്കെ​ത്തി​ക്കു​ക​യെ​ന്ന ഉ​ദ്ദേ​ശ​ത്തോ​ടെ​യാ​ണ് സ​ഭ ടി​വി പ്ര​വ​ര്‍​ത്ത​നം തു​ട​ങ്ങു​ന്ന​ത്. വി​വി​ധ ചാ​ന​ലു​ക​ളി​ല്‍ നി​ന്ന് ടൈം ​സ്ലോ​ട്ട് വാ​ങ്ങി​യ ശേ​ഷം സ​ഭ ടി​വി​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ ചി​ത്രീ​ക​രി​ച്ച പ​രി​പാ​ടി​ക​ള്‍ സം​പ്രേ​ഷ​ണം ചെ​യ്യും.

മു​ഖ്യ​മ​ന്ത്രി​യും പ്ര​തി​പ​ക്ഷ നേ​താ​വും സാ​മാ​ജി​ക​രും ഓ​ണ്‍​ലൈ​ന്‍ വ​ഴി ഉ​ദ്ഘാ​ട​ന സ​മ്മേ​ള​ന​ത്തി​ന്‍റെ ഭാ​ഗ​മാ​കു​മെ​ന്നാ​യി​രു​ന്നു തീ​രു​മാ​നം. എ​ന്നാ​ൽ സ്പീ​ക്ക​ർ​ക്കെ​തി​രെ നോ​ട്ടീ​സ് ന​ൽ​കി​യി​രി​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ പ​രി​പാ​ടി ബ​ഹി​ഷ്ക​രി​ക്കാ​ൻ പ്ര​തി​പ​ക്ഷം തീ​രു​മാ​നി​ക്കു​ക​യാ​യി​രു​ന്നു. സ​ഭ ചേ​രു​ന്ന ദി​വ​സം സ​ർ​ക്കാ​രി​നെ​തി​രാ​യ അ​വി​ശ്വാ​സ പ്ര​മേ​യം ച​ർ​ച്ച​യ്ക്ക് എ​ടു​ക്കേ​ണ്ടി വ​രു​മെ​ന്നും പ്ര​തി​പ​ക്ഷ നേ​താ​വ് പ​റ​ഞ്ഞു.

തി​രു​വ​ന​ന്ത​പു​ര​ത്തെ സ്വ​ർ​ണ​ക്ക​ട​ത്ത് കേ​സി​ലെ പ്ര​തി​ക​ളു​മാ​യി സ്പീ​ക്ക​റി​നു​ള്ള വ്യ​ക്തി​പ​ര​മാ​യ ബ​ന്ധ​വും സം​ശ​യ​ക​ര​മാ​യ അ​ടു​പ്പ​വും മു​ന്‍​നി​ര്‍​ത്തി​യാ​ണ് അ​ദ്ദേ​ഹ​ത്തെ നീ​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് എം ​ഉ​മ്മ​ര്‍ എം​എ​ല്‍​എ നോ​ട്ടീ​സ് ന​ൽ​കി​യ​ത്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top