Breaking News

ഗ്യാസ് സിലണ്ടറുമായി പോയ ലോറിക്ക് തീപിടിച്ചു/ VIDEO

കോട്ടയം: എറണാകുളം- തലയോലപ്പറമ്പ് റോഡിൽ രാവിലെ പത്തരയോടെയായിരുന്നു സംഭവം.
കാലി കുറ്റികളായിരുന്നു വണ്ടിയിൽ ഉണ്ടായിരുന്നത്.
കോട്ടയം ഭാഗത്തു നിന്നും തൃപ്പൂണിത്തുറ ഭാഗത്തേക്ക് പോകുകയായിരുന്നു ലോറി. നീർപ്പാറ അസീസ് മൗണ്ട് ഹയർ സെക്കൻഡറി സ്കൂളിന് മുൻവശത്ത് എത്തിയപ്പോഴാണ് ലോറിക്ക് തീ പിടിച്ചത്.

തീ ഉയരുന്നത് കണ്ട ഉടനെ ഡ്രൈവറും ക്ലീനറും വാഹനം നിർത്തി പുറത്തിറങ്ങിയതിനാൽ പരുക്കേൽക്കാതെ രക്ഷപ്പെട്ടു.
ലോറിയുടെ ക്യാബിൻ പൂർണ്ണമായും കത്തി നശിച്ചു. പോലീസും അഗ്നി രക്ഷാ സേനയും എത്തി തീയണച്ചു.

അപകടത്തെത്തുടർന്ന് ഒരു മണിക്കൂറോളം കാഞ്ഞിരമറ്റം തലയോലപറമ്പ് റൂട്ടിൽ ഗതാഗതം തടസ്സപ്പെട്ടു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top