Breaking News

രാജ്യത്ത് ഒറ്റ ദിവസത്തെ കോവിഡ് മരണം ആയിരം കടന്നു; 24 മണിക്കൂറിനിടെ 62,064 പേർക്ക് വൈറസ് ബാധ; രോഗമുക്തരുടെ എണ്ണം 15 ലക്ഷം കടന്നു

ഡൽഹി: രാജ്യത്ത് 24 മണിക്കൂറിനുള്ളിൽ 1,007 മരണങ്ങൾ റിപ്പോർട്ട് ചെയ്തു. ആദ്യമായാണ് ഒറ്റ ദിനത്തിൽ മരണം ആയിരം കടക്കുന്നത്. ഇതോടെ കോവിഡ് ബാധയെത്തുടർന്ന് രാജ്യത്തെ മരണം 44,386 ആയി വർധിച്ചു. രണ്ട് ശതമാനമാണ് ആണ് രാജ്യത്തെ കോവിഡ് മരണനിരക്ക്.

തുടർച്ചയായി നാലാം ദിവസവും 60,000 മുകളിൽ കോവിഡ് രോഗികൾ. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 62,064 പേർക്കാണ് പുതുതായി രോഗം സ്ഥിരീകരിച്ചത്. ഇതോടെ രാജ്യത്തെ ആകെ കോവിഡ് ബാധിതരുടെ എണ്ണം 22,15,075 ആയി.

രാജ്യത്ത് കോവിഡ് മുക്തരാകുന്നവരുടെ എണ്ണം 15 ലക്ഷം കടന്നു. ഇതുവരെ 15,35,744 പേർ രോഗ മുക്തരായതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു. 69.33 ശതമാനമാണ് രാജ്യത്തെ കോവിഡ് രോഗമുക്തി നിരക്ക്. നിലവിൽ 6,34,945 സജീവ കേസുകളാണ് രാജ്യത്തുള്ളത്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top