കോട്ടയം: കനത്ത മഴയിൽ മീനച്ചിലാറ്റിൽ ജലനിരപ്പ് ഉയർന്നു. ഇതോടെ കോട്ടയത്തിൻ്റെ വിവിധ ഇടങ്ങൾ വെള്ളത്തിലായി. പേരൂർ, നീലിമംഗലം, നാഗമ്പടം മേഖലകളിൽ വെള്ളം ഉയരുകയാണ്. വൈക്കം ചങ്ങനാശ്ശേരി കോട്ടയം താലൂക്കുകളിൽ സ്ഥിതി രൂക്ഷമാണ്.
മണർകാട് നാലു മണിക്കാറ്റിന് സമീപം പാലമുറിയിൽ കാർ ഒഴുക്കിൽപ്പട്ട് യുവാവിനെ കാണാതായി. അങ്കമാലി സ്വദേശി ജസ്റ്റിനെയാണ് കാണാതായത്. രാത്രി ഒരു മണിയോടെയാണ് അപകടം ഉണ്ടായത്. ഒഴുക്കിൽപ്പെട്ട കാർ തള്ളി മാറ്റുന്നതിനിടെയാണ് ജസ്റ്റിൽ അപകടത്തിൽ പെട്ടത്. ജസ്റ്റിനുവേണ്ടിയുള്ള തെരച്ചിൽ തുടരുകയാണ്.