Breaking News

കടവൂർ ജയൻ വധക്കേസ്: ആർ എസ് എസ് പ്രവർത്തകരായ ഒമ്പത് പേർക്കും ജീവപര്യന്തം കഠിന തടവ്; കൊലപാതകത്തിന് കാരണം ജയൻ ആർ എസ് എസ് വിട്ടതിലുള്ള പ്രതികാരം

കൊ​ല്ലം: ആ​ര്‍​എ​സ്എ​സ് പ്ര​വ​ര്‍​ത്ത​ക​നാ​യി​രു​ന്ന ക​ട​വൂ​ര്‍ ജ​യ​നെ കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ൽ ഒമ്പത് പ്ര​തി​ക​ൾക്കും ജീവപര്യന്തം ക​ഠി​ന​ത​ട​വ്. ഒമ്പത് പ്രതികളും ആ​ര്‍​എ​സ്എ​സ് പ്ര​വ​ര്‍​ത്ത​ക​രാ​ണ്. കൊ​ല്ലം പ്രി​ന്‍​സി​പ്പ​ല്‍ ആ​ന്‍​ഡ് സെ​ഷ​ന്‍​സ് കോ​ട​തി​യാ​ണ് ശി​ക്ഷി​ച്ച​ത്. ഓരോ പ്രതിയും 71,500 രൂപ പിഴയും അടയ്ക്കണം. പ്രതികളിൽ രണ്ട് പേർക്ക് കോവിഡ് സ്ഥിരീകരിച്ചതിനെത്തുടർന്ന് വീഡിയോ കോൺഫറൻസിലൂടെയായിരുന്നു വിധി പ്രസ്താവം.

ആർ എസ് എസ് ൻ്റെ സജീവ പ്രവർത്തകരായ ജി. ​വി​നോ​ദ്, ജി. ​ഗോ​പ​കു​മാ​ര്‍, സു​ബ്ര​ഹ്മ​ണ്യം, പ്രി​യ​രാ​ജ്, പ്ര​ണ​വ്, എ​സ്. അ​രു​ണ്‍, ര​ജ​നീ​ഷ്, ദി​ന​രാ​ജ്, ആ​ര്‍. ഷി​ജു എ​ന്നി​വ​ര്‍​ക്കാ​ണ് ശി​ക്ഷ വിധിച്ചത്.

2012 ഫെ​ബ്രു​വ​രി​യി​ലാ​ണ് പ്ര​തി​ക​ള്‍ ക​ട​വൂ​ര്‍ ജം​ഗ്ഷ​നി​ല്‍ വ​ച്ച് ജ​യ​നെ കൊ​ല​പ്പെ​ടു​ത്തി​യ​ത്.ജയൻ ആ​ര്‍​എ​സ്എ​സ് വി​ട്ട​തി​ലു​ള്ള വൈ​രാ​ഗ്യ​മാ​ണ് കൊലപാതകത്തിന് ​കാര​ണം എന്ന അപ്പേഷണ സംഘത്തിൻ്റെ കണ്ടെത്തൽ കോടതി ശരിവച്ചിരുന്നു.

നേ​ര​ത്തെ പ്ര​തി​ക​ള്‍​ക്ക് കൊ​ല്ലം അ​ഡീ​ഷ​ണ​ല്‍ സെ​ഷ​ന്‍​സ് കോ​ട​തി ജീ​വ​പ​ര്യ​ന്തം ക​ഠി​ന​ത​ട​വും ഒ​രു ല​ക്ഷം രൂ​പ പി​ഴ​യും വി​ധി​ച്ചി​രു​ന്നു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top