Business

സ്വർണ്ണം പണയം വയ്ക്കുന്നവരുടെ ശ്രദ്ധയ്ക്ക്; സ്വർണ്ണവിലയുടെ 90 ശതമാനവും ഇനി വായ്പയായി ലഭിക്കും; വിശദാംശങ്ങൾ ഇങ്ങനെ

കൊച്ചി: സ്വർണ്ണ വായ്പയുടെ മാർഗനിർദേശങ്ങൾ റിസർവ് ബാങ്ക് ലഘൂകരിച്ചു. ഇതു പ്രകാരം സ്വർണ വിലയുടെ 90ശതമാനംവരെ ഇനി വായ്പയായി ലഭിക്കും. മാർച്ച് 31വരെയാണ് ഈ ഇളവ് അനുവദിച്ചിട്ടുള്ളത്.

നിലവിൽ കാർഷികേതര ആവശ്യങ്ങൾക്കായി സ്വർണാഭരണം പണയംവെയ്ക്കുമ്പോൾ വിലയുടെ 75ശതമാനമാണ് വായ്പയായി നൽകിയിരുന്നത്.
കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ സ്വർണ പണയവായ്പകൾക്ക് പ്രിയമേറിയിരുന്നു. സൂരക്ഷിതമായതിനാൽ ബാങ്കുകളും പരമാവധി വായ്പ അനുവദിക്കുന്നതിന് മുന്നോട്ടുവരികയും ചെയ്തു. സ്വർണവായ്പ സ്ഥാപനങ്ങൾക്കുപുറമെ, പൊതുമേഖല-സ്വകാര്യ ബാങ്കുകളും ഉപഭോക്താക്കളെ ആകർഷിക്കാനായി പ്രത്യേക ഓഫറുകളും പ്രഖ്യാപിച്ചിരുന്നു.

കോവിഡ് പ്രതിസന്ധി ലഘൂകരിക്കുന്നതിന് സംരംഭകർ, ചെറുകിട ബിസിനസുകാർ, വ്യക്തികൾ എന്നിവർക്കുള്ള അനുവദനീയമായ വായ്പാമൂല്യത്തിൽ വർധനവരുത്തുന്നതായി ആർബിഐ ഗവർണർ ശക്തികാന്ത ദാസ് വ്യക്താക്കി

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top