ഭോപ്പാൽ: കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന മധ്യപ്രദേശ് മുഖ്യമന്ത്രി ശിവ്രാജ് സിങ് ചൗഹാൻ രോഗമുക്തി നേടി ആശുപത്രി വിട്ടു. ഭോപ്പാലിലെ ചിരായൂ ആശുപത്രിയിലായിരുന്നു അദ്ദേഹം ചികിത്സ തേടിയിരുന്നത്.
ജൂലൈ 25നാണ് കോവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് ചൗഹാനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഏഴ് ദിവസം കൂടി വീട്ടിൽ ക്വാറന്റീനിൽ തുടരാനും ആരോഗ്യം നിരീക്ഷിക്കാനും ഡോക്ടർമാർ നിർദേശം നൽകിയിട്ടുണ്ട്.