Breaking News

കോവിഡ്: രാജ്യത്ത് രോഗബാധിതർ 16 ലക്ഷം കടന്നു; 24 മണിക്കൂറിനിടെ 779 മരണം

ഡൽഹി: രാജ്യത്തെ കോവിഡ് ബാധിതരുടെ ആകെ എണ്ണം 16 ലക്ഷം കടന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 55,079 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതോടെ ആകെ കോവിഡ് ബാധിതരുടെ എണ്ണം 16,38,871 ആയി.

779 പേരാണ് കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് കോവിഡ് ബാധിച്ച് മരിച്ചത്. ഇതോടെ രോഗബാധയേ തുടർന്നുള്ള മരണം 35,747 ആയി.

നിലവിൽ രാജ്യത്ത് 5,45,318 പേരാണ് ചികിത്സയിൽ കഴിയുന്നത്. 10,57,806 ആളുകൾ രോഗമുക്തി നേടി.

ജൂലൈ 30 വരെയുള്ള കണക്കുകൾ പ്രകാരം രാജ്യത്ത് ഇതുവരെ 1,88,32,970 കോവിഡ് ടെസ്റ്റുകളാണ് നടത്തിയിട്ടുള്ളത്. ജൂലൈ 30ന് മാത്രം 6,42,588 ടെസ്റ്റുകളാണ് രാജ്യത്തെമ്പാടുമായി നടന്നതെന്ന് ഐസിഎംആർ പറയുന്നു

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top