ആലപ്പുഴ: ആലപ്പുഴ കഞ്ഞിക്കുഴിയിലെ കൃഷ്ണപിള്ളസ്മാരകം ആക്രമിച്ച കേസിലെ പ്രതികളെ കോടതി വെറുതെ വിട്ടു. തെളിവുകളുടെ അഭാവത്തിലാണ് നടപടി. ആലപ്പുഴ ജില്ലാ സെഷൻസ് കോടതിയാണ് വിധി പറഞ്ഞത് . വി എസ് അച്യുതാനന്ദൻ്റെ പേഴ്സണൽ സ്റ്റാഫ് അംഗം ആയിരുന്ന ലതീഷ് ബി ചന്ദ്രൻ, പി.സാബു,രാജേഷ്,ദീപു, പ്രമോദ് എന്നിവരെയാണ് കോടതി വെറുതെ വിട്ടത്. കോടതി വിധിയിൽ സന്തോഷമെന്ന് ലതീഷ് പ്രതികരിച്ചു. യഥാർത്ഥ പ്രതികളെ കണ്ടെത്തുന്നതിനുള്ള നിയമ പോരാട്ടം തുടരുമെന്നും ഇവർ പറഞ്ഞു.
കൃഷ്ണപിള്ള സ്മാരകം ആക്രമണക്കേസ്: അഞ്ച് പ്രതികളെയും വെറുതെവിട്ടു
By
July 30, 2020 11:39 am