ഭര്‍ത്താവിനൊപ്പം ക്വാറന്റിനിൽ കഴിഞ്ഞിരുന്ന യുവതി ആത്മഹത്യ ചെയ്തു
വിളക്കുടി കുളപ്പുറം സ്വദേശിനി ലക്ഷ്മി(30)യാണ് തൂങ്ങിമരിച്ചത്.
രണ്ടാഴ്ച മുമ്പാണ് ഭര്‍ത്താവിനും മക്കള്‍ക്കുമൊപ്പം ഇവര്‍ വിദേശത്ത് നിന്നും എത്തിയത്.
അതേസമയം, കൊട്ടാരക്കരയില്‍ ക്വാറന്റൈനില്‍ കഴിഞ്ഞ് വന്നിരുന്ന 71 വയസുകാരനെയും മരിച്ച നിലയില്‍ കണ്ടെത്തി. കൊട്ടാരക്കര സ്വദേശിയായ രാമചന്ദ്രന് നായര്‍ ആണ് മരിച്ചത്. കസേരയില്‍ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. മുംബൈയില്‍ നിന്നു തിരിച്ചെത്തി പെയ്ഡ് ക്വാറന്റീന് സൗകര്യം തിരഞ്ഞെടുത്തു ലോഡ്ജില്‍ കഴിഞ്ഞു വരികയായിരുന്നു.