Breaking News

രാജ്യത്ത് 24 മണിക്കൂറിനിടെ 49,931 പുതിയ കോവിഡ് രോഗികൾ; 708 മരണം

ഡൽഹി: ഇന്ത്യയിൽ കോവിഡ് രോഗികളുടെ എണ്ണം കുതിച്ചുയരുന്നു. പ്രതിദിനം രോഗം സ്ഥിരീകരിക്കുന്നവരുടെ എണ്ണം 50,000ന് അടുത്താണ്. 24 മണിക്കൂറിനിടെ 49,931 പേർക്കാണ് പുതിയതായി രോഗം സ്ഥിരീകരിച്ചത്. ഇതോടെ ഇന്ത്യയിൽ കൊറോണ വൈറസ് ബാധിച്ചവരുടെ എണ്ണം 14.35 ലക്ഷമായി ഉയർന്നു.

24 മണിക്കൂറിനിടെ 708 പേരാണ് കോവിഡ് ബാധിച്ച് രാജ്യത്ത് മരിച്ചത്. ഇതോടെ രാജ്യത്തെ ആകെ കോവിഡ് മരണം 32,771 ആയി. നിലവിൽ 4,85,114 പേരാണ് ചികിത്സയിലുള്ളത്. 9,17,568 പേർ രോഗമുക്തരായിട്ടുണ്ട്.

രാജ്യത്ത് ഏറ്റവുമധികം രോഗികളുള്ള മഹാരാഷ്ട്രയിൽ ഞായറാഴ്ച 9,431 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. 267 പേരാണ് ഇന്നലെ മാത്രം മരിച്ചത്. ഇതോടെ സംസ്ഥാനത്ത് ഇതുവരെ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 3,75,799 ആയി.

6044 പേർ രോഗമുക്തി നേടി ആശുപത്രിവിട്ടു. ഇതോടെ സംസ്ഥാനത്ത് ഇതുവരെ രോഗമുക്തി നേടിയവരുടെ എണ്ണം 2,13,238 ആയി. 56.74 ശതമാനമാണ് നിലവിൽ സംസ്ഥാനത്തെ രോഗമുക്തി നിരക്ക്. 3.63 ശതമാനമാണ് മരണ നിരക്ക്

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top