Latest News

കോട്ടയത്തും ആശങ്ക; മെഡിക്കൽ കോളേജിലെ രണ്ട് ഡോക്ടർമാർക്ക് കോവിഡ്

കോട്ടയം: കോട്ടയത്തും ആശങ്ക ഉയരുകയാണ്‌. കോട്ടയം മെഡിക്കൽ കോളേജിലെ രണ്ട് ഡോക്ടർമാർക്ക് കോവിഡ് സ്ഥിരീകരിച്ചു. ഗൈനക്കോളജി, പത്തോളജി വിഭാഗത്തിലെ ഡോക്ടർമാർക്കാണ് രോഗം ബാധിച്ചത്. മറ്റ് രോഗികളുമായുള്ള സമ്പർക്കത്തിലൂടെയാവും രോഗബാധയെന്നാണ് സൂചന. നേരത്തെ ഗൈനക്കോളജി വിഭാഗത്തിൽ ചികിത്സക്കെത്തിയ രോഗികൾക്ക് കോവിഡ് സ്ഥിരീകരിച്ചിരുന്നു. ഈ സാഹചര്യത്തിൽ ഡോക്ടർമാർ ഉൾപ്പെടെയുള്ളവർ നിരീക്ഷണത്തിൽ ആണ്.

കോട്ടയം KSRTC ഡിപ്പോയിലെ ഒരു ഡ്രൈവർക്കും കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. എറണാകുളം കോട്ടയം റൂട്ടിൽ സർവീസ് നടത്തിയിരുന്ന ബസിലെ ഡ്രൈവർക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇയാളുടെ സമ്പർക്കപ്പട്ടിക തയ്യാറാക്കുകയാണ്.
ഇതേത്തുടർന്ന് ഡിപ്പോ അണുവിമുക്തമാക്കി.

ജില്ലയിലെ രോഗബാധിതരുടെ എണ്ണം കുതിച്ചുയരുന്നതായാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. സമ്പർക്ക രോഗികളുടെ എണ്ണത്തിൽ വൻ വർദ്ധനവാണ് ഉണ്ടാകുന്നത്. ഇതോടെ ജില്ലയിൽ ജാഗ്രത ശക്തമാക്കിയിരിക്കുകയാണ്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top