കോഴിക്കോട്: ബേപ്പൂരിൽ ബോട്ടിലെ തൊഴിലാളിക്ക് കോവിഡ് സ്ഥിരീകരിച്ചു. രോഗവ്യാപനം തടയുന്നതിൻ്റെ മുൻകരുതലായി തുറമുഖം അടച്ചിടാൻ കോഴിക്കോട് കോർപ്പറേഷൻ നിർദ്ദേശം നൽകി. മൂന്ന് ദിവസത്തേക്കാണ് തുറമുഖം അടച്ചിടുക. രോഗം സ്ഥിരീകരിച്ച ആളുടെ സമ്പർക്കപ്പട്ടികയിൽ ഉൾപ്പെട്ട മുപ്പത് പേരെ നിരീക്ഷണത്തിലാക്കിയിട്ടുണ്ട്. കൂടുതൽ ആളുകൾ സമ്പർക്കപ്പട്ടികയിൽ ഉണ്ടോ എന്നതും പരിശോധിക്കും.
അതീവ ജാഗ്രതയാണ് കോഴിക്കോട് ജില്ലയിൽ നിലവിലുള്ളത്.