മലപ്പുറം: സംസ്ഥാനത്ത് ഒരാൾ കൂടി കോവിഡ് ബാധിച്ച് മരിച്ചു. ഇന്നലെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയ യുവാവിനാണ് കോവിഡ് സ്ഥിരീകരിച്ചത്.
മലപ്പുറം, ചോക്കാട് സ്വദേശി ഇർഷാദലിയാണ് മരിച്ചത്. 26 വയസായിരുന്നു. ദുബായിൽ നിന്നും കോവിഡ് ഭേദമായ ശേഷം നാട്ടിലെത്തി വീട്ടിൽ നിരീക്ഷണത്തിൽ കഴിയുകയായിരുന്നു.
ജൂലൈ 4 നാണ് ഇയാൾ നാട്ടിൽ തിരിച്ചെത്തിയത്.
മരണ ശേഷം നടത്തിയ പരിശോധനയിൽ കോവിഡ് സ്ഥിരീകരിക്കുകയായിരുന്നു.