Breaking News

സംസ്ഥാനത്ത് ഒരു കോവിഡ് മരണംകൂടി

കോട്ടയം: സംസ്ഥാനത്ത് ഒരു കോവിഡ് മരണം കൂടി റിപ്പോർട്ട് ചെയ്തു. ഇന്നലെ കോട്ടയം മെഡിക്കൽ കോളജിൽ മരിച്ച ഇടുക്കി സ്വദേശിക്കാണ് കോവിഡ് സ്ഥിരീകരിച്ചത്.

ഇടുക്കി അയ്യപ്പൻകോവിൽ സ്വദേശി നാരായണനാണ് ഇന്നലെ മരിച്ചത്. 79 വയസ്സായിരുന്നു.

കഴിഞ്ഞ 16ന് തേനിയിൽ എത്തിയതായിരുന്നു നാരായണനും മകനും. ഇവർ ഇടുക്കി മെഡിക്കൽ കോളജിൽ ചികിത്സയിലായിരുന്നു. സ്ഥിതി ഗുരുതരമായതിനെത്തുടർന്ന് നാരായണനെ കോട്ടയം മെഡിക്കൽ കോളജിലേക്ക് മാറ്റുകയായിരുന്നു. ഇവിടെ വച്ചാണ് നാരായണൻ്റെ മരണം സംഭവിക്കുന്നത്.

ഇതോടെ സംസ്ഥാനത്ത് കോവിഡ് മരണം 46 ആയി

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top