Breaking News

നാല് തവണ പീഡിപ്പിച്ചെന്ന് പെൺകുട്ടി;നിർമാതാവ് ആൽവിൻ ആന്റണിക്ക് എതിരെ കേസ്

കൊച്ചി:ചലച്ചിത്ര നിർമാതാവ് ആൽവിൻ ആന്റണിക്ക് എതിരെ കേസ്.തന്നെ പീഡിപ്പിച്ചെന്ന പരാതിയുമായി മോഡൽ ആയ ഇരുപതുകാരി പെൺകുട്ടി രംഗത്തെത്തി.സിനിമയിൽ അവസരം വാഗ്ദാനം ചെയ്ത് തന്നെ നാല് തവണ പീഡിപ്പിച്ചെന്നാണ് പെൺകുട്ടിയുടെ പരാതി.എറണാകുളം സൗത്ത് പോലീസിൽ പെൺകുട്ടി പരാതി നൽകി. തുടർന്നാണ് കേസ് എടുത്തത്.

എറണാകുളം പനമ്പിള്ളി നഗറിൽ ഉള്ള വീട്ടിലേക്ക് വിളിച്ച് വരുത്തിയാണ് പീഡിപ്പിച്ചതെന്ന് പെൺകുട്ടി പറയുന്നു. കഴിഞ്ഞ ആറു മാസത്തിനിടെ നാല് തവണ പീഡിപ്പിച്ചുവെന്നാണ് പരാതി.

പൊലീസ് ആൽവിനെ തിരഞ്ഞ് അല്പം മുൻപ് പനമ്പിള്ളി നഗർ വീട്ടിലെത്തി എങ്കിലും ആൽവിനെ കാണാൻ സാധിച്ചില്ല.

ഓം ശാന്തി ഓശാന,അമർ അക്ബർ ആന്റണി എന്നീ ചിത്രങ്ങളുടെ നിർമ്മാതാവാണ് ആൽവിൻ ആന്റണി

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top