Breaking News

സ്വര്‍ണ്ണക്കടത്ത്: അറ്റാഷേ ഇന്ത്യ വിട്ടു

തിരുവനന്തപുരം : തിരുവനന്തപുരത്തെ യുഎഇ കോൺസുലേറ്റിലെ അറ്റാഷെ റഷീദ് ഖാമിസ് അല്‍ അഷ്മിയ ഇന്ത്യ വിട്ടതായി റിപ്പോർട്ട്. തിരികെ യുഎഇയിലേക്ക് മടങ്ങിയതായാണ് റിപ്പോർട്ടുകൾ. ഞായറാഴ്ച ഇയാൾ തിരുവനന്തപുരത്തുനിന്നും ഡല്‍ഹിയിലേയ്ക്ക് മടങ്ങിപ്പോയിരുന്നു. അവിടെ നിന്നുമാണ് യുഎഇയിലേക്ക് മടങ്ങിയത്.

തിരുവനന്തപുരം വിമാനത്താവളം വഴിയുള്ള സ്വർണ്ണക്കടത്തിൽ അന്വേഷണം നടക്കുന്നതിനിടെയാണ് അറ്റാഷെ രാജ്യം വിട്ടത്. സ്വപ്നയും സരിത്തും കടത്താൻ ശ്രമിച്ച സ്വർണ്ണമടങ്ങിയ ബാഗ് യുഎഇ കോൺസുലേറ്റിലെ അറ്റാഷെയുടെ പേരിലായിരുന്നു. ഒപ്പം സ്വപ്നയുടെ കോൾ ലിസ്റ്റിലും അറ്റാഷെയുടെ നമ്പർ ഉണ്ടായിരുന്നു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top