തിരുവനന്തപുരം:അവതാരകയും നടിയുമായ മീര അനില്‍ വിവാഹിതയായി. വിഷ്ണു ആണ് വരന്. തിരുവല്ല സ്വദേശിയായ വിഷ്ണു ബിസിനസുകാരനാണ്. ഇക്കഴിഞ്ഞ ജനുവരിയില്‍ ആയിരുന്നു ഇരുവരുടെയും വിവാഹനിശ്ചയം. ജൂണ്‍ അഞ്ചിനായിരുന്നു വിവാഹം നിശ്ചയിച്ചിരുന്നതെങ്കിലും കോവിഡ് പ്രതിസന്ധികള്‍ മൂലം നീണ്ടുപോകുകയായിരുന്നു. തിരുവനന്തപുരത്ത് ആറ്റുകാല്‍ ക്ഷേത്രത്തില്‍ വച്ചു നടന്ന വിവാഹ ചടങ്ങില്‍ ബന്ധുക്കള്‍ മാത്രമാണ് പങ്കെടുത്തത്.
മീര ഒരു നര്‍ത്തകി കൂടിയാണ്. മിലി എന്ന ചിത്രത്തിലും താരം വേഷമിട്ടിട്ടുണ്ട്.