Breaking News

പ്ലസ് ടു സർട്ടിഫിക്കറ്റിൽ ഇനി വിദ്യാർത്ഥിയുടെ ഫോട്ടോയും മാതാപിതാക്കളുടെ പേരും

തിരുവനന്തപുരം:പ്ലസ് ടു സർട്ടിഫിക്കറ്റിൽ വിദ്യാർത്ഥിയുടെ ഫോട്ടോയും ജനന തിയതിയും മാതാപിതാക്കളുടെ പേരും ഉൾപ്പെടുത്തും. പ്ലസ് ടു പരീക്ഷ ഫലപ്രഖ്യാപനത്തിനിടെ വിദ്യാഭ്യാസ മന്ത്രി പ്രൊഫ സി രവീന്ദ്രനാഥാണ് ഇക്കാര്യം പറഞ്ഞത്. പരീക്ഷയുടെ പുനർമൂല്യനിർണയത്തിനായി ഈ മാസം 21 വരെ അപേക്ഷിക്കാം. പ്ലസ് വൺ പരീക്ഷാ മൂല്യനിർണയം പൂർത്തിയായതായി മന്ത്രി അറിയിച്ചു. ഈ മാസം തന്നെ ഫലം വരുമെന്നും മന്ത്രി.

സംസ്ഥാനത്തെ ഹയർ സെക്കൻഡറി പരീക്ഷാ ഫലം പ്രഖ്യാപിച്ചത് ഇന്ന് ഉച്ചയോട് കൂടിയാണ്. 85.13 ആണ് ഇത്തവണത്തെ വിജയശതമാനം. കഴിഞ്ഞ വർഷം ഇത് 84.33 ആയിരുന്നു. പരീക്ഷ എഴുതിയ 3,75655 പേരിൽ 3,19782 പേർ ഉപരിപഠനത്തിന് അർഹത നേടി

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top