മുക്കം: മുക്കത്ത് പത്തു കിലോ കഞ്ചാവുമായി യുവാവും സഹോദരിയും അറസ്റ്റില്‍. പാലക്കാട് കുഴല്‍മന്ദം സ്വദേശികളായ ചന്ദ്രശേഖരന് (31), സൂര്യപ്രഭ എന്ന സൂര്യ (28) എന്നിവരാണ് തിങ്കളാഴ്ച പുലര്‍ച്ചെ പൂളപ്പൊയിലില്‍ മുക്കം പൊലീസിെന്റ പ്രത്യേക അന്വേഷണ സംഘത്തിെന്റ പിടിയിലായത്.
മുത്തേരി കാപ്പുമല വളവില്‍ ആളൊഴിഞ്ഞ സ്ഥലത്ത് വയോധികയെ ആക്രമിച്ച് സ്വര്‍ണാഭരണം കവര്‍ന്ന സംഭവവുമായി ബന്ധപ്പെട്ട അന്വേഷണത്തിനിടെ രഹസ്യവിവരത്തിെന്റ അടിസ്ഥാനത്തിലാണ് പ്രതികള്‍ പിടിയിലായത്.
പൂളപ്പൊയിലില്‍ താമസിച്ചിരുന്ന വാടക വീട് കേന്ദ്രീകരിച്ച് ഇരുവരും കഞ്ചാവ് കച്ചവടം നടത്തുന്നതായി പൊലീസിന് രഹസ്യവിവരം ലഭിച്ചിരുന്നു. ഇതിെന്റ അടിസ്ഥാനത്തില്‍ ഞായറാഴ്ച രാത്രി പൊലീസ് വീട്ടിലെത്തി പരിശോധിച്ചെങ്കിലും ഇവരെ കിട്ടിയില്ല.
പുലര്‍ച്ചയോടെ ബൈക്കില്‍ കഞ്ചാവുമായി എത്തിയപ്പോഴാണ് പിടിയിലായത്. താമരശ്ശേരി ഡിവൈ.എസ്.പി ടി.കെ. അഷ്റഫ്, മുക്കം ഇന്‍സ്പെക്ടര്‍ ബി.കെ. സിജു, എസ്.ഐ. സാജിദ് തുടങ്ങിയവരുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതികളെ പിടികൂടിയത്