കരിപ്പൂരിൽ വീണ്ടും സ്വർണം പിടികൂടി.റാസൽഖൈമയിൽ നിന്നുള്ള ചാർട്ടേർഡ് വിമാനത്തിൽ വന്നവരിൽ നിന്നാണ് സ്വർണം പിടികൂടിയത്. നാല് പേരിൽ നിന്നായി 2513 ഗ്രാം സ്വർണം കസ്റ്റംസ് പിടികൂടി.അരയിൽ ഒളിപ്പിച്ച നിലയിൽ ആണ് സ്വർണം പിടികൂടിയത്.
കാസർഗോഡ് സ്വദേശികളായ അബ്ദുൾ സത്താർ,മുഹമദ് ഫൈസൽ, മിഥിലാജ് എന്നിവരും ഒരു സ്ത്രീയും ഉൾപെടെ ആണ് പിടിയിലായത്.