COA

ടാലന്റ് ഹണ്ട് ഷോ ക്വസ്റ്റ് ഫോർ ദ ബെസ്റ്റിന്റെ പ്രോമോ ലോഞ്ച് നടന്നു

തൃശ്ശൂർ:കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തിൽ സംസ്ഥാന സർക്കാരിന്റെ നേതൃത്വത്തിൽ കേരള ജനത നടത്തുന്ന അതിജീവന ശ്രമങ്ങളിൽ നമ്മുടെ യുവതയെ സജീവമായി ഭാഗഭാക്കാകുക എന്ന ലക്ഷ്യത്തോടെ തൃശ്ശൂർ ചേതന മീഡിയ കോളേജും കേബിൾ ടിവി ഓപ്പറേറ്റേഴ്സ് അസോസിയേഷൻ(COA) മാധ്യമ സംരംഭമായ കേരളവിഷൻ സാറ്റലൈറ്റ് ചാനലും സംയുക്തമായി സംഘടിപ്പിക്കുന്ന ടാലന്റ് ഹണ്ട് ഷോ Quest For the Best ന്റെ പ്രോമോ ലോഞ്ച്
ചേതന മീഡിയ കോളേജിൽ വച്ച് നടന്നു.
കേരള വിഷൻ ചെയർമാൻ പ്രവീൺ മോഹൻ,ചേതന കോളേജ് ഡയറക്ടർ ഫാദർ ബെന്നി ബെനടിക്ട്, കോളേജ് വൈസ് പ്രിൻസിപ്പൽ കൃഷ്ണ ദാസ്, ആൾ കേരള കേബിൾ ടിവി ഓപ്പറേറ്റേഴ്സ് അസ്സോസിയേഷൻ ജനറൽ സെക്രട്ടറി കെ. വി. രാജൻ എന്നിവരുടെ സാന്നിധ്യത്തിൽ പ്രശസ്ത എഴുത്തുകാരൻ അൻവർ അലി പ്രോമോ പ്രകാശനം നിർവഹിച്ചു.
കോളേജ് വൈസ് പ്രിൻസിപ്പൽ കൃഷ്ണദാസ് നന്ദി പറഞ്ഞു.

Posted by Chetana College of Media & Performing arts on Monday, July 6, 2020

 

 

കൊറോണ കാലഘട്ടത്തിൽ ജനങ്ങൾക്ക് ആവശ്യമായ ബോധവൽക്കരണം നൽകുക, പ്രകൃതിയും പരിസരവും നന്നായി സൂക്ഷിക്കേണ്ടതിന്റെ ആവശ്യകത ജനങ്ങളിലേക്ക് എത്തിക്കുക,സമൂഹത്തെ ഒറ്റക്കെട്ടായി ചേർത്തു നിർത്തുക എന്നീ ലക്ഷ്യങ്ങൾ മുൻനിർത്തിക്കൊണ്ടാണ് പരിപാടി ആവിഷ്കരിച്ചിരിക്കുന്നത്.

ജനസംഖ്യയിലും സാക്ഷരതയിലും ഉയർന്നു നിൽക്കുന്ന നമ്മുടെ കരുത്ത് ഇവിടുത്തെ യുവജനങ്ങളാണ്. ഇവിടെയാണ് Quest for the Best ന്റെ പ്രസക്തി. ക്വാറന്റിൻ കാലഘട്ടത്തിൽകൂടി, നമ്മുടെ യുവതയെ മുൻനിർത്തി ഒരുക്കുന്ന ടാലന്റ് ഹണ്ട് ഷോയിൽ കലാപരമായ കഴിവുകൾ മാറ്റുരക്കപ്പെടുന്ന തൊടൊപ്പം, പ്രകൃതി സംരക്ഷണവും സന്നദ്ധപ്രവർത്തനങ്ങളും ഒന്നിച്ച് ചേരുന്നതാകും ഇതിലെ ആശയങ്ങൾ.

51 എപ്പിസോടുകളിലായി വരുന്ന ഈ ഷോയുടെ ഗ്രാൻഡ് ഫിനാലെ മാത്രമാകും ഗ്രൗണ്ട് ഷോ ആയി വരിക. ആകയാൽ കേരള സർക്കാരിന്റെ ബ്രേക്ക് ദ ചെയിൻ ക്യാംപെയ്നിൽ നിന്നുകൊണ്ട് തന്നെ ഇതിൽ പങ്കുകാരാകാം.

ടീം ഫോർ ഫ്യുച്ചർ എന്ന പേരിൽ ഒരു വോളണ്ടിയർ സർവീസ് ടീം ആകും നാം ഇതിലൂടെ പടുത്തുയർത്തുന്നത്. കേരളത്തിന് താങ്ങാകും ഈ ടീം. കേരള സർക്കാരിന്റെയും ജനങ്ങളുടേയും ആവശ്യങ്ങളിലേക്ക്‌ എത്തിച്ച് കൊടുക്കാനും സന്നദ്ധപ്രർത്തനങ്ങൾക്ക്‌ ചുക്കാൻ പിടിക്കാനും ഇവരുണ്ടാകും. അത്തരത്തിൽ കേരളത്തിന്റെ മാറുന്ന മുഖത്തിന്റെ ബ്രാൻഡ് അംബാസഡർമാറാകും ‘ടീം ഫോർ ഫ്യൂച്ചർ’.
സാമൂഹിക – ആരോഗ്യ പ്രവർത്തകർ, പോലീസുകാർ, സാനിറ്ററി വർക്കേഴ്സ്, തുടങ്ങി നമ്മുടെ അതിജീവന പ്രവർത്തനങ്ങൾക്ക് നട്ടെല്ലായവർക്കുള്ള ആദരമാണ് Quest For the Best. ആദരിക്കപ്പെടെണ്ടവരെ പബ്ലിക് പോളിലൂടെ പ്രേക്ഷകർ തന്നെ നോമിനേറ്റ് ചെയ്യുകയും തെരഞ്ഞെടുക്കുകയും ചെയ്യും.

ലോകമെമ്പാടുമുള്ള 15നും 30 നും ഇടയിൽ പ്രായം വരുന്ന മലയാളം സംസാരിക്കുന്ന ആർക്കും, വീടുകളിൽ ഇരുന്നുതന്നെ ഇതിൻെറ  ഭാഗമാകാം.
നൃത്തം, സംഗീതം, റാംപ് വാക്ക്, പ്രസംഗം എന്നിങ്ങനെയുള്ള കഴിവുകളാകും മാറ്റുരക്കപ്പെടുക. കഴിവുകൾ പ്രദർശിപ്പിക്കുന്ന ഒരു മിനുട്ട് ദൈർഘ്യമുള്ള വീഡിയോസ് അയച്ചുകൊണ്ട്  ഓഡീഷനിൽ പങ്കെടുക്കാം.
തുടർന്ന് ടാസ്കുകൾക്ക്‌ അനുസൃതമായുള്ള പെർഫോമൻസ് വീഡിയോകൾ അയച്ചുകൊണ്ട് ഇതിൽ മത്സരിക്കാം.

ഈ  മഹാമാരിയിൽ നമ്മെ കൈപിടിച്ചുയർത്തുന്ന സർക്കാരിന്, ആരോഗ്യ പ്രവർത്തകർക്ക്, കേരള ജനത നൽകുന്ന ഉപഹാരമാണ്  ഷോ.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top