തെലുങ്ക് സീരിയല്‍ മേഖലയില്‍ 3 താരങ്ങള്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു. ഇപ്പോഴിതാ ‘കിസ് ദേശ് മേ ഹെ മേരാ ദില്‍’. ‘ഇഷ്ക്ബാസ്’ തുടങ്ങിയ സീരിയലുകളിലൂടെ ശ്രദ്ധേയയായ നടി അതിഥി ഗുപ്തയ്ക്ക് കൊറോണ പോസിറ്റീവ് എന്ന് വാര്‍ത്തകള്‍. താരം സ്വയം ക്വാറന്റീനില്‍ പ്രവേശിച്ചു.
വാസന ശേഷി നഷ്ടപ്പെട്ടതിനു പിന്നാലെ സ്വയം ക്വാറന്റീന് ചെയ്ത താരം സ്രവം പരിശോധനയ്ക്ക് അയക്കുകയായിരുന്നു. രോഗലക്ഷണങ്ങള്‍ ഇല്ലാതിരുന്നിട്ട് കൂടി പരിശോധന ഫലം പോസിറ്റീവായിരുന്നുവെന്നും അതുക്കൊണ്ടാണ് സ്വയം ക്വാറന്റീനില്‍ പ്രവേശിക്കാന്‍ തീരുമാനിച്ചതെന്നും താരം പറയുന്നു