Breaking News

മറൈന്‍ ഡ്രൈവിലെ സമാന്തര മാര്‍ക്കറ്റ് അടയ്ക്കുവാന്‍ എറണാകുളം കളക്ടറുടെ നിർദ്ദേശം; ഒരു ദിവസത്തേക്ക് മാത്രം അനുമതിയുള്ളൂവെന്നും കളക്ടർ

കൊച്ചി: എറണാകുളം മാര്‍ക്കറ്റ് അടച്ചതോടെ കച്ചവടക്കാര്‍ മറൈന്‍ ഡ്രൈവില്‍ തുടങ്ങിയ സമാന്തര മാര്‍ക്കറ്റ് അടയ്ക്കുവാന്‍ എറണാകുളം കലക്ടര്‍ എസ് സുഹാസ് നിര്‍ദ്ദേശിച്ചു.ഇന്ന് ഒരു ദിവസത്തേക്ക് മാത്രമാണ് അവിടെ കച്ചവടത്തിന് അനുവദിച്ചതെന്ന് പിന്നീടദ്ദേഹം പറഞ്ഞു. എറണാകുളം മാര്‍ക്കറ്റിലെ രണ്ട് പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതോടയാണ് ഇന്നലെ മാര്‍ക്കറ്റ് അടച്ചത്. ഇതോടെ കച്ചവടക്കാര്‍ ഇന്ന് രാവിലെ മറൈന്‍ ഡ്രൈവില്‍ കച്ചവടം തുടങ്ങുകയായിരുന്നു. ഇവിടെ തിരക്ക് കൂടിയതോടെ രോഗ വ്യാപനത്തിന് ഇടയുളളതിനാലാണ് അടയ്ക്കുവാന്‍ നിര്‍ദ്ദേശിച്ചത്.

എറണാകുളം മാര്‍ക്കറ്റിലെ സെന്റ്. ഫ്രാന്‍സിസ് കത്തീഡ്രല്‍ മുതല്‍ പ്രസ് ക്ലബ് റോഡ് വരെയുള്ള എറണാകുളം മാര്‍ക്കറ്റിന്റെ ഭാഗങ്ങള്‍  ഇന്നലെയാണ് അടച്ചത്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top