തൃശ്ശൂർ:കല്യാൺ സിൽക്സ് ആടി സെയിൽ ആരംഭിച്ചു.എല്ലാത്തരം തുണിത്തരങ്ങൾക്കും 10 മുതൽ 50 ശതമാനം വരെ വിലക്കിഴിവ് ലഭിക്കും. സാരി, മെന്‍സ് വെയര്‍, ലേഡീസ് വെയര്‍, കിഡ്സ് വെയര്‍, ഹോം ഫര്‍ണിഷിങ്, എത്നിക് വെയര്‍, പാര്‍ട്ടി വെയര്‍, വെസ്റ്റേണ്‍ വെയര്‍, റെഡിമെയ്ഡ് ചുരിദാര്‍, റെഡി-ടു-സ്റ്റിച്ച് ചുരിദാര്‍ മെറ്റീരിയല്‍സ്, കുര്‍ത്തി, സാല്‍വാര്‍സ് എന്നിവയുടെ വലിയ കളക്ഷനുകളാണ് 10 മുതല്‍ 50 വരെ ശതമാനം വിലക്കുറവില്‍ കേരളത്തിലുടനീളമുള്ള ഷോറൂമുകളിലൂടെ കല്യാണ്‍ സില്‍ക്സ് ലഭ്യമാകുന്നത്.
മുൻകൂട്ടി ഷോപ്പിംഗ് സമയം ബുക്ക് ചെയ്ത്, തിരക്കില്ലാതെ വാങ്ങാൻ കല്യാൺ സിൽക്സ് ഷോപ്പിംഗ് ആപ്പ് തയാറാക്കിയിട്ടുണ്ട്.ഷോറൂമുകളിൽ പഴുതില്ലാത്ത സുരക്ഷാ ക്രമീകരണവും ഏർപ്പെടുത്തിയിട്ടുണ്ട്.
മഹാമാരിയുടെ സാഹചര്യത്തിൽ കല്യാൺ സിൽക്സ് ഇന്ത്യയിലെ പ്രമുഖ മില്ലുകളോട് മുമ്പത്തെക്കാളും കുറഞ്ഞ വിലയിൽ വസ്ത്രശ്രേണികൾ ലഭ്യമാക്കുവാൻ അഭ്യർത്ഥിച്ചിരുന്നു. അവർ അത് അനുഭാവപൂർവം പരിഗണിച്ചു. ഇതിലൂടെ ലഭിച്ച വലിയ വിലക്കിഴിവുകൾ ഉപഭോക്താക്കൾക്ക് കല്യാൺ സിൽക്സ് നൽകുന്നു. ഇതോടൊപ്പം കല്യാൺ സിൽക്സിന്റെ സ്വന്തം നെയ്ത്തുശാലകളിൽനിന്നും പ്രൊഡക്ഷൻ ഹൗസുകളിൽനിന്നുമുള്ള ആടി കളക്ഷനുകൾ ലാഭേച്ഛ കൂടാതെയാണ് ഉപഭോക്താക്കൾക്ക് കൈമാറുന്നത്.