Breaking News

പൊന്നാനിയിൽ ട്രിപ്പിൾ ലോക്ക്ഡൗൺ;നിയന്ത്രണങ്ങൾ കടുപ്പിച്ച് മലപ്പുറം

പൊന്നാനി:കൊവിഡ് ബാധയുടെ സാഹചര്യത്തിൽ മലപ്പുറം ജില്ലയിൽ നിയന്ത്രണങ്ങൾ കടുപ്പിക്കുന്നു. പൊന്നാനിയിൽ ട്രിപ്പിൾ ലോക്ക്ഡൗൺ പ്രഖ്യാപിച്ചു. ജൂലായ് 6 വരെയാണ് ട്രിപ്പിൾ ലോക്ക്ഡൗൺ. എടപ്പാളിൽ 1500 പേരെ റാന്‍ഡം പരിശോധനക്ക് വിധേയരാക്കുമെന്ന് മന്ത്രി കെ ടി ജലീല്‍ അറിയിച്ചു. ആവശ്യമെങ്കിൽ കൂടുതൽ പേരെ പരിശോധിക്കുമെന്നും കൊവിഡ് പരിശോധനക്കായി സ്വകാര്യ ആശുപത്രികളുടെ സഹായം തേടും. ഇതിനുള്ള അനുമതി സ്വകാര്യ ആശുപത്രികൾക്ക് നൽകുമെന്നും മന്ത്രി പറഞ്ഞു. തവനൂര്‍, കാലടി, നന്നംമുക്ക്, വെളിയങ്കോട് പഞ്ചായത്തുകളും കണ്ടൈൻമെന്റ് സോണില്‍ ഉള്‍പ്പെടുത്തും.

വ്യത്യസ്ത വിഭാഗങ്ങളിൽ നിന്നാണ് സ്രവ പരിശോധന നടത്തുന്നത്. കൊവിഡ് ബാധിതരുമായി പ്രൈമറി, സെക്കൻഡറി സമ്പർക്കമുണ്ടായി 14 ദിവസം പൂർത്തിയാകാത്ത 500 പേർ, ആശാവർക്കർമാർ, കൊവിഡ് വളണ്ടിയർമാർ, പൊലീസ്, കച്ചവടക്കാർ, ജനപ്രതിനിധികൾ എന്നിവരുൾപ്പെടുന്ന 500 പേർ, ഇതിന് പുറമെ 60 വയസിന് മുകളിൽ പ്രായമുള്ള 250 പേർ, സർക്കാർ-സ്വകാര്യ ആശുപത്രികളിലെ 250 ആരോഗ്യ പ്രവർത്തകർ എന്നിവരുടെ സ്രവ പരിശോധനയാണ് ഇന്ന് നടത്തുക. ഇതിനാവശ്യമായ പരിശോധനാ കിറ്റുകൾ ഇന്ന് ജില്ലയിലെത്തിക്കും.

നിലവിൽ സാമൂഹ്യ വ്യാപനം സ്ഥിരീകരിച്ചിട്ടില്ലങ്കിലും ജില്ലയിൽ രോഗ വ്യാപന സാധ്യത നിലനിൽക്കുന്നുണ്ട്. അതിനാൽ ആളുകൾ അനാവശ്യമായി പുറത്ത് ഇറങ്ങുന്നതും, കൂട്ടം കൂടന്നതും ഒഴിവാക്കാനും ആരോഗ്യ വകുപ്പിന്റെ നിർദ്ദേശമുണ്ട്, കണ്ടയ്‌ന്മെന്റ് മേഖലകളിൽ നിയന്ത്രണങ്ങൾ കൂടുതൽ കര്ശനമാക്കുകയും ചെയ്തു. ജില്ലയിൽ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 466 ആയി. 224 പേരാണ് രോഗബാധിതരായി ചികിത്സയിൽ കഴിയുന്നത്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top