കോട്ടയം: മുണ്ടക്കയത്ത് ആറ്റിൽചാടി ജീവനൊടുക്കാൻ ശ്രമിച്ച പെൺകുട്ടികളിൽ ഒരാൾ പീഡനത്തിനിരയായെന്ന് റിപ്പോർട്ട്. സംഭവത്തിൽ 20 വയസ്സുള്ള മൂന്ന് യുവാക്കളെ മുണ്ടക്കയം പോലീസ് അറസ്റ്റ് ചെയ്തു.
കഴിഞ്ഞ തിങ്കളാഴ്ചയാണ് 15 വയസ്സുള്ള രണ്ട് പെൺകുട്ടികൾ വിഷംകഴിച്ച ശേഷം ആറ്റിൽ ചാടി ജീവനൊടുക്കാൻ ശ്രമിച്ചത്. ഇവരെ നാട്ടുകാർ രക്ഷപ്പെടുത്തി ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. തുടർന്ന് നടത്തിയ വൈദ്യപരിശോധനയിലാണ് പെൺകുട്ടികളിലൊരാൾ ലൈംഗിക പീഡനത്തിനിരയായെന്ന് വ്യക്തമായത്.
ടിക്ടോക് വീഡിയോ ചിത്രീകരിച്ചതിൽ വീട്ടുകാർ വഴക്കു പറയുമെന്ന് ഭയന്നാണ് ജീവനൊടുക്കാൻ ശ്രമിച്ചതെന്നായിരുന്നു പെൺകുട്ടികളുടെ ആദ്യമൊഴി. ബസിൽ കയറി മുണ്ടക്കയത്ത് എത്തി വിഷം കഴിച്ച ശേഷം കൈകൾ കെട്ടിയാണ് ഇരുവരും ആറ്റിൽ ചാടിയത്.
Two girls try to suicide in Mundakayam.one girl molested.three arrested.