കണിച്ചുകുളങ്ങര:എസ്എൻഡിപി യൂണിയൻ നേതാവ് തൂങ്ങി മരിച്ച നിലയിൽ.കണിച്ചുകുളങ്ങര എസ്എൻഡിപി യൂണിയൻ സെക്രട്ടറി കെ കെ മഹേശനെ ആണ് ഓഫീസിൽ തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തിയത്.രാവിലെ വീട്ടിൽ നിന്ന് ഇറങ്ങി. വീട്ടിൽ നിന്ന് ഫോൺ എടുത്തിട്ട് ഉണ്ടായിരുന്നില്ല. ഫാനിൽ ആണ് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.
മൈക്രോ ഫിനാൻസ് പദ്ധതി ചീഫ് കോർഡിനേറ്റർ ആയിരുന്നു.
BDJS സംസ്ഥാന സെക്രട്ടറിയായിരുന്നു. വെള്ളാപ്പള്ളി നടേശന്റെ വിശ്വസ്തൻ എന്നാണറിയപ്പെട്ടിരുന്നത്.
ആത്മഹത്യാകുറിപ്പ് കണ്ടെത്തിയിട്ടുണ്ട്.
കൂടാതെ വാട്സാപ്പിലൂടെ ഇദ്ദേഹം 32 പേജുള്ള കത്ത് അയച്ചിട്ടുണ്ട്.
ആത്മഹത്യയെന്ന് പ്രാഥമിക നിഗമനം.