Breaking News

ആശങ്കയേറുന്നു, സംസ്ഥാനത്ത് 127 പേര്‍ക്ക് കോവിഡ്; 57 പേര്‍ക്ക് രോഗമുക്തി


തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 127 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇത് വരെയുള്ള ഏറ്റവും കൂടുതൽ കണക്കാണിത്. 87 പേര്‍ വിദേശത്ത് നിന്നും 36 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും എത്തിയവരാണ്. മൂന്ന് പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചു. ഒരു ആരോഗ്യപ്രവര്‍ത്തകനും രോഗം ബാധിച്ചു. 57 പേര്‍ രോഗമുക്തി നേടി.

സംസ്ഥാനത്തെ എല്ലാ ജില്ലയിലും ഇന്ന് കോവിഡ് കേസുണ്ട്. കൊല്ലം 24, പാലക്കാട് 23, പത്തനംതിട്ട 17, കോഴിക്കോട് 12, എറണാകുളം 3, കോട്ടയം 11, കാസർകോട് 7, തൃശ്ശൂർ 6, മലപ്പുറം – വയനാട് – തിരുവനന്തപുരം 5, കണ്ണൂർ, ആലപ്പുഴ – 4, ഇടുക്കി 1 എന്നിങ്ങനെയാണ് കണക്കുകള്‍.

ഇന്ന് 4217 സാംപിളുകൾ പരിശോധിച്ചു. ഇതുവരെ കേരളത്തിൽ 3039 പേർക്ക് രോഗം സ്ഥിരീകരിച്ചു. 1450 പേർ നിലവിൽ ചികിത്സയിലുണ്ട്. 139402 പേർ നിലവിൽ നിരീക്ഷണത്തിലുണ്ട്. ഇതിൽ 2036 പേർ ആശുപത്രിയിലാണ്. 288 പേരെ ഇന്ന് ആശുപത്രിയിൽ പുതുതായി പ്രവേശിപ്പിച്ചു. ഇതുവരെ 1,78,559 സാംപിളുകൾ ഇതുവരെ പരിശോധനയ്ക്ക് അയച്ചു. 3393 സാംപിളുകളുടെ ഫലം വരാനുണ്ട്. സെൻ്റിനൽ സർവൈലൻസിൻ്റെ ഭാഗമായി 37,137 സാംപിളുകൾ ശേഖരിച്ചു 37,012 എണ്ണം ഇതിൽ നെഗറ്റീവാണ്. 111 ഹോട്ട് സോപ്ട്ടുകളാണ് നിലവിലുള്ളത്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top