Breaking News

അതിഥിതൊഴിലാളിയുടെ ആറുവയസ്സുകാരിയായ മകളെ പീഡിപ്പിച്ച മധ്യവയസ്കൻ അറസ്റ്റിൽ

കണ്ണൂര്‍: അതിഥി തൊഴിലാളിയുടെ മകളായ ആറുവയസുകാരിയെ പീഡിപ്പിച്ച മധ്യവയസ്ക്കന്‍ അറസ്റ്റില്‍. തളിപ്പറമ്ബില്‍ നടന്ന സംഭവത്തില്‍ മലപ്പുറം എരമംഗലം സ്വദേശി കൂവ്വക്കാട്ടില്‍ നാരായണനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. പോലീസ് കേസെടുത്തതറിഞ്ഞ നാരായണന്‍ നാട് വിടാന്‍ ശ്രമിച്ചെങ്കിലും പോലീസ് കയ്യോടെ പോക്കുകയായിരുന്നു.പരിയാരത്ത് താമസിക്കുന്ന അസാം സ്വദേശികളായ ദമ്ബതികളുടെ കുട്ടിയാണ് പീഡനത്തിനിരയായത്. അമ്മ ജോലി ചെയ്യുന്ന കമ്ബനിയില്‍ ബുധനാഴ്ച രാവിലെ അമ്മയ്ക്കൊപ്പം കുട്ടി എത്തി.അവിടുത്തെ ജീവനക്കാരനായിരുന്ന നാരായണന്‍ മിഠായി വാങ്ങി നല്‍കാമെന്ന് പറഞ്ഞ് ആറുവയസുകാരിയെ ആളൊഴിഞ്ഞ ഭാഗത്ത് എത്തിച്ച്‌ പീഡനത്തിനിരയാക്കുകയായിരുന്നു.തിരികെ എത്തിയ കുട്ടി വീട്ടുകാരോട് നാരായണന്‍ ഉപദ്രവിച്ച വിവരം പറയുകയായിരുന്നു.

തുടര്‍ന്ന് രക്ഷിതാക്കള്‍ തളിപ്പറമ്ബ് പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. ഗുരുവായൂരിലേയ്ക്ക് രക്ഷപ്പെടാന്‍ഒരുങ്ങുന്നതിനിടെയാണ് നാരായണനെ പൊലീസ് അറസ്റ്റ് ചെയ്തത്. പ്രതിയെ വൈദ്യപരിശോധനയ്ക്ക് ശേഷം കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

6yr old girl of Assam native parents abused in Taliparambu,Kannur.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top