കൊച്ചി : അന്തരിച്ച പ്രശസ്ത സംവിധായകന് സച്ചിയുടെ സംസ്കാരം ഇന്ന് വൈകുന്നേരം നാലരയ്ക്ക് കൊച്ചി രവിപുരം ശ്മശാനത്തില്‍.രാവിലെ ഒന്‍പതര മുതല്‍ ഒരുമണിക്കൂര്‍ ഹൈക്കോടതി വളപ്പില്‍ പൊതുദര്‍ശനം നടത്തും.സച്ചിയുടെ കണ്ണുകള്‍ ദാനം ചെയ്തു കഴിഞ്ഞു.ഇടുപ്പെല്ല് മാറ്റുന്ന ശസ്ത്രക്രിയ കഴിഞ്ഞ് സച്ചിക്ക് തിങ്കളാഴ്ച ഹൃദയാഘാതം ഉണ്ടാവുകയായിരുന്നു.ഇതിനെതുടര്‍ന്ന് ജൂബിലി മിഷന് മെഡിക്കല്‍ കോളേജിലെ വെന്റിലേറ്റര്‍ ലേക്ക് മാറ്റിയ സച്ചി വ്യാഴാഴ്ച രാത്രിയാണ് മരിച്ചത്.
ഹൈക്കോടതിയിലെ അഭിഭാഷകവൃത്തി ഉപേക്ഷിച്ചാണ് സച്ചി സിനിമാരംഗം തിരഞ്ഞെടുത്തത്.സേതുവിന് നോടൊപ്പം ചേര്‍ന്നെഴുതിയ ചോക്ലേറ്റ് ആയിരുന്നു സച്ചിയുടെ ആദ്യസിനിമ.അദ്ദേഹത്തോടൊപ്പം തന്നെ മേക്കപ്പ്മാന്, റോബിന്‍ഹുഡ്, സീനിയേഴ്സ്, ഡബിള്‍സ് എന്നീ ചിത്രങ്ങള്‍ക്ക് കഥയെഴുതി.അനാര്‍ക്കലി, അയ്യപ്പനും കോശിയും എന്നീ സൂപ്പര്‍ ഹിറ്റ് ചിത്രങ്ങള്‍ സച്ചി സംവിധാനം ചെയ്തതാണ്.