Latest News

കോവിഡിന് മരുന്ന്‌ കണ്ടുപിടിച്ചതായി പതഞ്ജലി; അ​ഞ്ചു മു​ത​ല്‍ 14 ദി​വ​സ​ത്തി​നു​ള്ളി​ല്‍ രോഗം ഭേദമാകും, പേര് ‘കൊറോണില്‍’

ന്യൂ​ഡ​ല്‍​ഹി: കോവിഡിന് മരുന്ന്‌ കണ്ടെത്തിതായി പ​ത​ഞ്ജ​ലി ഗ്രൂ​പ്പ്. പ​ത​ഞ്ജ​ലി ആ​യു​ര്‍​വേ​ദ ലി​മി​റ്റ​ഡ് സ​ഹ സ്ഥാ​പ​ക​നും സി​.ഇ.ഒ​യു​മാ​യ ആ​ചാ​ര്യ ബാ​ല​​കൃ​ഷ്ണ​യാ​ണ് ഈ അവകാശവാദവുമായി രംഗത്തെത്തിയത്. ‘കൊറോ​ണി​ല്‍’ എ​ന്ന പേ​രി​ലാ​ണ് പ​ത​ഞ്ജ​ലി​യു​ടെ കോ​വി​ഡ് പ്ര​തി​രോ​ധ മ​രു​ന്ന് പുറത്തിറങ്ങുകയെന്നാണ് വിവരം.

ഈ ​വാ​ക്സി​ന്‍ ഉ​പ​യോ​ഗി​ച്ചുകൊണ്ട് അ​ഞ്ചു മു​ത​ല്‍ 14 ദി​വ​സ​ത്തി​നു​ള്ളി​ല്‍ രോഗം ഭേ​ദ​മാ​ക്കാ​നാ​കു​മെന്നും ബാ​ല​​കൃ​ഷ്ണ​ പറയുന്നു. ആ​യു​ര്‍​വേ​ദ​ത്തി​ലൂ​ടെ കൊ​വി​ഡ് ചി​കി​ത്സിച്ചുമാറ്റാന്‍ കഴിയുമെന്നും ഒ​രാ​ഴ്ച​യ്ക്കു​ള്ളി​ല്‍ ക​മ്ബനി ഇ​തു​സം​ബ​ന്ധി​ച്ച തെ​ളി​വു​ക​ള്‍ പു​റ​ത്തു​വി​ടു​മെ​ന്നും ബാലകൃഷ്ണ പ​റ​യു​ന്നുണ്ട്.

ക്ലി​നി​ക്ക​ല്‍ പ​രി​ശോ​ധ​ന ന​ട​ത്തി​യ​തി​ന്റെഫ​ല​ങ്ങ​ള്‍ അ​ടു​ത്തു​ത​ന്നെ പ​ത​ഞ്ജ​ലി പു​റ​ത്തു​വി​ടു​മെന്നും ആ​ചാ​ര്യ ബാ​ല​കൃ​ഷ്ണ അറിയിച്ചു. സ​ര്‍​ക്കാ​ര്‍ നി​ര്‍​ദേ​ശ​ങ്ങ​ള്‍​ക്ക​നു​സ​രി​ച്ചാ​ണ് പ​രി​ശോ​ധ​ന​ക​ള്‍ ന​ട​ത്തി​യ​ത്. പ​രീ​ക്ഷ​ണ​ങ്ങ​ള്‍ 80 ശ​ത​മാ​നം വി​ജ​യം കൈ​വ​രി​ച്ചു. ബാ​ല​കൃ​ഷ്ണ പ​റ​ഞ്ഞു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top