Kerala

ചികിത്സയിലിരിക്കെ ചാടിപ്പോയ കൊവിഡ് രോഗി ആത്മഹത്യക്ക് ശ്രമിച്ചു

ചികിത്സയിലിരിക്കെ തിരുവനന്തപുരം മെഡിക്കൽ കോളജിൽ നിന്ന് കടന്നുകളഞ്ഞ കൊവിഡ് രോഗി ആത്മഹത്യക്ക് ശ്രമിച്ചു. നെടുമങ്ങാട് ആനാട് സ്വദേശിയാണ് ആത്മഹത്യക്ക് ശ്രമിച്ചത്. പേവാർഡിൽ തൂങ്ങി മരിക്കാൻ ശ്രമിച്ച രോഗി ഗുരുതരാവസ്ഥയിലാണ്.

ഇന്നലെയാണ് ആശുപത്രിയിൽ നിന്ന് ഇദ്ദേഹം ചാടിപ്പോയത്. വീട്ടു പരിസരത്തു വച്ച് ഇദ്ദേഹത്തെ നാട്ടുകാർ തടയുകയും പൊലീസും മറ്റ് അധികൃതരും ഇടപെട്ടതിനെ തുടർന്ന് മെഡിക്കൽ കോളജിൽ നിന്ന് തന്നെ ആംബുലൻസ് എത്തി ഇദ്ദേഹത്തെ തിരികെ ആശുപത്രിയിൽ എത്തിക്കുകയുമായിരുന്നു.

തുടർന്ന് ഡീലക്സ് പേവാർഡിനുള്ളിലാണ് ഇദ്ദേഹം തൂങ്ങിമരിക്കാൻ ശ്രമിച്ചത്. മെഡിക്കൽ കോളജിലെ ഐസിയുവിൽ തന്നെ ഇദ്ദേഹത്തെ പ്രവേശിപ്പിച്ചിരിക്കുകയാണ്. ആത്മഹത്യാ പ്രേരണ എന്താണെന്ന് വ്യക്തമായിട്ടില്ല.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top