Kerala

ഉത്ര വധക്കേസ്: അഞ്ചല്‍ സിഐക്കെതിരെ നടപടി

കൊല്ലം : ഉത്ര വധക്കേസ് അന്വേഷണത്തില്‍ വീഴ്ച വരുത്തിയ അഞ്ചല്‍ സിഐയെ സ്ഥലം മാറ്റി. അന്വേഷണത്തില്‍ വീഴ്ച വരുത്തിയെന്ന റൂറല്‍ പോലീസ് മേധാവിയുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി. സിഐ. സി എല്‍ സുധീറിനോട് പോലീസ് ആസ്ഥാനത്ത് റിപ്പോര്‍ട്ട് ചെയ്യാന്‍ നിര്‍ദേശിച്ചു. പ്രാഥമിക തെളിവുകള്‍ ശേഖരിക്കുന്നതില്‍ സിഐ വീഴ്ച ഇന്‍ക്വസ്റ്റ് റിപ്പോര്‍ട്ടില്‍ ഒപ്പിടാന്‍ അഞ്ചല്‍ സിഐ മൃതദേഹം ഉള്‍പ്പടെ സ്വന്തം വീട്ടിലേക്ക് വിളിച്ചു വരുത്തിയെന്ന പരാതിയിലും അന്വേഷണം നടന്നിരുന്നു. മരണത്തില്‍ ഉത്രയുടെ മാതാപിതാക്കള്‍ ദുരൂഹത ആരോപിച്ചുവെങ്കിലും അഞ്ചല്‍ പോലീസ് ഇത് മുഖവിലക്കെടുത്ത് അന്വേഷണത്തിന് തയ്യാറായില്ല.

രണ്ടാം തവണയാണ് ഉത്രക്കു പാമ്ബ് കടിേയല്‍ക്കുന്നതെന്നും സമഗ്ര അന്വേഷണം വേണമെന്നും വീട്ടുകാര്‍ ആവശ്യപ്പെട്ടിരുന്നു. അസ്വാഭാവിക മരണത്തിന് കേസെടുത്തതല്ലാതെ അഞ്ചല്‍ സിഐ കാര്യമായ അന്വേഷണം ഒന്നും നടത്തിയില്ല.ഉത്രയുടെ വീട്ടുകാര്‍ കൊല്ലം റൂറല്‍ എസ്പി ഹരിശങ്കറിന് നല്‍കിയ പരാതി ജില്ലാ ക്രൈംബ്രാഞ്ചാണ് അന്വേഷിച്ചത്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top